Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പനക്കാരിയെയും ഇടിച്ചു : ഒരാൾക്ക് പരിക്ക്

കുറ്റൂർ : എം.സി റോഡിൽ കുറ്റൂർ തോണ്ടറ പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പന നടത്തി വന്നിരുന്ന ആറൻമുള സ്വദേശിയെയും ഇടിച്ചു തെറിപ്പിച്ചു.  അപകടത്തിൽ ആറൻമുള സ്വദേശിയുടെ കൈക്കും കാലിനും പരിക്കേറ്റു.  ഇന്ന് ഉച്ചയ്ക്ക് 2.30 ആയിരുന്നു അപകടം.
            
തിരുവല്ല ഭാഗത്തു നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് വയോധികൻ ഓടിച്ച  കാർ  നിയന്ത്രണം തെറ്റി റോഡിന്റെ വശത്തേക്ക്  അപകടത്തിൽപ്പെടുക ആയിരുന്നു.  അപകടത്തെ തുടർന്ന് വിൽപ്പനയ്ക്ക് വച്ചിരുന്ന  പൊതിച്ചോർ റോഡിൽ ചിതറി വീണു. സംഭവം കണ്ട് ഓടി കൂടിയവർ ചേർന്ന് പരുക്കേറ്റ ആളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംടിയുടെ സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക്

കോഴിക്കോട് : അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മാവൂർ റോഡിലെ സ്മൃതിപഥം എന്ന പൊതുശ്മശാനത്തിൽ നടക്കും .എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കി. ബുധനാഴ്ച...

ഓടേട്ടി തെക്ക് പാടശേഖരത്തിനു മടവീണു

ചങ്ങനാശ്ശേരി : ഓടേട്ടി തെക്ക് പാടശേഖരത്തിനു മടവീണു. ചങ്ങനാശ്ശേരി വാഴപ്പള്ളി കൃഷി ഭവനിലെ 505 ഏക്കറും വെളിയനാട് കൃഷി ഭവനിലെ 45 ഏക്കറും അടങ്ങുന്നതാണ് പാടം. അടുത്ത കൃഷിക്കായി പാടം ഒരുക്കുന്ന സമയത്താണ്...
- Advertisment -

Most Popular

- Advertisement -