Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം

പത്തനംതിട്ട : ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും മേയ് 28 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.

മെയ് 25 മുതല്‍ 28 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചു

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗവിയിൽ കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു

പത്തനംതിട്ട : ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു.രാവിലെ അഞ്ചരക്ക് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട ബസ്സിലെ യാത്രക്കാർക്കുനേരെയാണ് കാട്ടുതേനീച്ചയുടെ ആക്രമണമുണ്ടായത്. ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. 55 യാത്രക്കാരും...

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം: ആദ്യനാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ടി എം തോമസ് ഐസക്ക് പത്തനംതിട്ടയില്‍ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച  രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ്...
- Advertisment -

Most Popular

- Advertisement -