Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsParumalaമറ്റുള്ളവരെ കരുതുമ്പോഴാണ്...

മറ്റുള്ളവരെ കരുതുമ്പോഴാണ് ജീവിതം അര്‍ത്ഥവത്താകുന്നത് : പരിശുദ്ധ കാതോലിക്കാബാവ

പരുമല : സാമൂഹ്യ ജീവിതത്തില്‍ മറ്റുള്ളവരെ കരുതുമ്പോഴാണ് ജീവിതം അര്‍ത്ഥവത്തായി മാറുന്നത് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.അഖില മലങ്കര മര്‍ത്തമറിയം സമാജം വനിതാ സമ്മേളനം പരുമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അമ്മമാരുടെ നിഷ്ഠാപൂര്‍ണമായ ജീവിതമാണ് നന്മയുള്ള തലമുറകളെ സൃഷ്ടിക്കുന്നത് എന്നും  സമൂഹത്തിന്റെയും സഭയുടെയും വളര്‍ച്ചയ്ക്കായി പ്രാര്‍ത്ഥനയോടെ മുന്നേറണമെന്നും പരി. ബാവ പറഞ്ഞു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.

സമൂഹത്തെ വിവേകത്തോടെ നയിക്കുവാനും ദൈവകേന്ദ്രീകൃതമായ ലോകം സൃഷ്ടിക്കുവാനും സ്ത്രീകള്‍ക്ക് സാധിക്കുമെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച കാതോലിക്കേറ്റ് കോളേജ് ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. ഷൈനി റ്റി. അലക്‌സാണ്ടര്‍ പറഞ്ഞു. 

മര്‍ത്തമറിയം വനിതാ സമാജം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത, ഫാ.ഫിലിപ്പ് തരകന്‍ തേവലക്കര, ഫാ.എല്‍ദോസ് ഏലിയാസ്, ഫാ.ജോജി എം. ഏബ്രഹാം, ഫാ.ഡോ.അനു കെ.വി , പ്രൊഫ. മേരി മാത്യു, ആലിസ് കോശി,  ലിസി അലക്‌സ്, വത്സമ്മ ചെറിയാന്‍, എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോക്‌സോ കേസ് : നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന്...

ഫെം​ഗൽ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ...
- Advertisment -

Most Popular

- Advertisement -