Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsലോറി സ്‌കൂട്ടറിൽ...

ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട : കുമ്പഴയിൽ ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് ഉഷാ സദനത്തിൽ ഉഷാകുമാരി (59) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40 ന് കുമ്പഴ ജംഗ്ഷനിൽ ആയിരുന്നു അപകടം.

മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം ഭർത്താവ് സുരേന്ദ്രന് ഒപ്പം സ്‌കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. മലയാലപ്പുഴ റോഡിൽ നിന്ന് സംസ്ഥാന ഹൈവേയിലേക്ക് കടക്കുമ്പോൾ കോന്നി ഭാഗത്ത് നിന്ന് വന്ന ലോറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ ഉഷാകുമാരിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

സംഭവ സ്ഥലത്ത് വച്ചു തന്നെ ഉഷാകുമാരി മരിച്ചു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. സുരേന്ദ്രൻ്റെ പരുക്ക് ഗുരുതരമല്ല. ഉഷാകുമാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. പത്തനംതിട്ട പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ കാറ്റും മഴയും താലൂക്കിൽ വ്യാപക നാശനഷ്ടം: വാളകത്തിൽ പാലത്തിന് സമീപം ബദാം മരം വീണ് ഗതാഗതം തടസപ്പെട്ടു

തിരുവല്ല : തിരുവല്ല താലൂക്കിൻ്റെ വിവിധ  പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും  വ്യാപക നാശനഷ്ടം. ഇന്ന് വൈകിട്ട് 5.45 ന് ഉണ്ടായ കാറ്റിലും മഴയിലും  പലയിടങ്ങളിൽ മരക്കൊമ്പ്  ഒടിഞ്ഞ് വീണ്  നാശനഷ്ടം...

നെടുംപറമ്പിൽ സിൻഡിക്കേറ്റ് നിക്ഷേപകരുടെയും ജീവനക്കാരുടെയും പ്രതിഷേധമാർച്ച് നാളെ

തിരുവല്ല: തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപകരും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. നിക്ഷേപകരുടെ പണം തിരികെ...
- Advertisment -

Most Popular

- Advertisement -