Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം കോർപ്പറേഷനിലെ...

തിരുവനന്തപുരം കോർപ്പറേഷനിലെ ഹരിതകര്‍മസേനാംഗങ്ങളുടെ  യൂണിഫോം കാവിയാകുന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ വീടുകൾ തോറുമെത്തി മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകര്‍മസേനാംഗങ്ങളുടെ പരമ്പരാഗതമായ പച്ച യൂണിഫോം മാറി കാവിയാകുന്നു.  കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപി ഭരണസമിതിയാണ് പച്ചയ്ക്ക് പകരം കാവി നിറത്തോട് സമാനമായ പുതിയ യൂണിഫോം കോട്ടുകൾ വിതരണം ചെയ്തത്. രാത്രികാലങ്ങളിലടക്കം കാഴ്ച കൂടുതൽ വ്യക്തമാക്കുന്നതിനും പ്രതിഫലനം കൂടുതലുള്ളതിനാലുമാണ് ഈ നിറം തിരഞ്ഞെടുത്തതെന്നാണ് തിരുവനന്തപുരം മേയര്‍ വിവി രാജേഷ് വ്യക്തമാക്കി.

2017-ൽ സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്റെ കീഴില്‍ ഹരിതകര്‍മസേന രൂപീകൃതമായതുമുതൽ പച്ച നിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം. ഈ നിറം കണ്ടാണ് നാളിതുവരെ പൊതുജനങ്ങൾ ഇവരെ തിരിച്ചറിഞ്ഞിരുന്നതും.

എന്നാൽ  ഈ അപ്രതീക്ഷിത തീരുമാനത്തോടെ വർഷങ്ങളായി ധരിച്ചുപോന്ന പച്ച നിറം ഉപേക്ഷിക്കേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ഒരു വിഭാഗം ഹരിതകര്‍മസേനാംഗങ്ങൾ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈസ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ച് വൈ എം സി എ തിരുവല്ല സബ് – റീജൺ

തിരുവല്ല : ആഘോഷങ്ങൾ ആഹ്ലാദിക്കുവാൻ മാത്രമുള്ളതല്ല, സമൂഹത്തിൽ നന്മയുടെ സംസ്കാരം വളർത്തുവാൻ ഉപകരിക്കേണ്ടതാകണമെന്ന് വൈ എം സി എ ദേശീയ ട്രഷറാർ റെജി ജോർജ്.  വൈ. എം.സി.എ തിരുവല്ല സബ് - റീജൺ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം പിടിക്കും: ലോക്‌പോള്‍ സര്‍വേ ഫലം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന് ലോക്‌പോള്‍ സര്‍വേ ഫലം. 140 സീറ്റുകളില്‍ 81 മുതല്‍ 86 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് സര്‍വേയില്‍ പറയുന്നു. എല്‍ഡിഎഫിന് 51 മുതല്‍...
- Advertisment -

Most Popular

- Advertisement -