Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപള്ളിപ്പാന മഹോത്സവ...

പള്ളിപ്പാന മഹോത്സവ നടത്തിപ്പിലേക്കുള്ള കാഴ്ചദ്രവ്യ സമർപ്പണം

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പള്ളിപ്പാന മഹോത്സവ നടത്തിപ്പിലേക്ക് പുതുക്കാട് ശ്രീദേവീ ശാസ്താ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ കാഴ്ചദ്രവ്യ സമർപ്പണം നടത്തി. അരി, തേങ്ങ, വെളിച്ചെണ്ണ, വൻപയർ, ചെറുപയർ, പഞ്ചസാര മുതലായ പലവ്യഞ്ജനങ്ങളും പെട്ടെന്ന് കേടാകാത്ത പച്ചക്കറികളായ മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയാണ് ഭക്തജന സഹകരണത്തോടെ സമർപ്പിച്ചത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് അമ്പലപ്പുഴ ക്ഷേത്ര സന്നിധിയിൽ എത്തിയത്. ക്ഷേത്രം ഭാരവാഹികളായ പ്രസിഡൻ്റ് കെ ഹരിദാസ, സെക്രട്ടറി കെ.പി ഗോപകുമാർ, ഭരതൻ പായൽക്കുളങ്ങര, ആർ.വി രമണൻ, അശോക് കുമാർ, രാജേഷ്, ബേബി, ശ്യാമള, ഓമന, സ്റ്റാലിൻ, മണിയമ്മ  തുടങ്ങിയവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോർട്ടൽ

തിരുവനന്തപുരം ; സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച ആധികാരിക വിവരങ്ങൾ പങ്കുവെയ്ക്കാനുള്ള പുതിയ ഔദ്യോഗിക വെബ് പോർട്ടൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ലോഞ്ച് ചെയ്തു. health.kerala.gov.in എന്നതാണ് പോർട്ടലിന്റെ വിലാസം....

കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്‍മഹത്യ ചെയ്‌തു

കൊല്ലം : മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. കൊല്ലത്ത് കടപ്പാക്കട അക്ഷയന​ഗർ സ്വദേശി വിഷ്ണു എസ് പിള്ളയാണ് കൊല്ലപ്പെട്ടത്.അച്ഛൻ അഭിഭാഷകനായ ശ്രീനിവാസപിള്ളയാണ് ആത്മഹത്യ ചെയ്തത് .ശനിയാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്...
- Advertisment -

Most Popular

- Advertisement -