Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചക്കുളത്തുകാവിൽ ഭക്തലക്ഷങ്ങള്‍...

ചക്കുളത്തുകാവിൽ ഭക്തലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു

എടത്വ: ചരിത്ര പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭക്തലക്ഷങ്ങൾ പൊങ്കാല അർപ്പിച്ചു. പൊങ്കാല ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ഭക്തർ ചക്കുളത്തുകാവിൽ എത്തിച്ചേർന്നു. ക്ഷേത്രത്തിന് 80 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല കലങ്ങൾ നിരന്നു.

തകഴി-തിരുവല്ല- കോഴഞ്ചേരി, ചെങ്ങന്നുര്‍-പന്തളം, എടത്വ- മുട്ടാർ, നീരേറ്റുപുറം- കിടങ്ങറ, പൊടിയാടി-മാന്നാര്‍- മാവേലിക്കര, എടത്വാ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും പൊങ്കാല അടുപ്പുകള്‍ നിരന്നു. 3000 ഓളം ക്ഷേത്ര വോളന്റിയേഴ്സും 1200 ഓളം പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥരും പൊങ്കാല സ്ഥലങ്ങളുടെ സുരക്ഷ ക്രമീകരങ്ങൾ ഏറ്റെടുത്തിരുന്നു.

തൃകാര്‍ത്തിക ദിനത്തിലെ പൊങ്കാലയുടെ പുണ്യം നുകരാന്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും തീർത്ഥാടകർ ഞായറാഴ്ച മുതലേ ചക്കുളത്തുകാവിലേക്ക് ഒഴുകിയെത്തിയിരുന്നു. മൂന്ന് ദിവസവും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് ദേവിക്ക് നേദ്യം സമർപ്പിച്ചത്.

പുലര്‍ച്ചെ 4 ന് നിര്‍മ്മാല ദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9.30 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടന്നു. 10.15 ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി ദേവിയെ ക്ഷേത്ര ശ്രീകോവിലിൽ നിന്ന്  എഴുന്നള്ളിച്ച് പൊങ്കാല പണ്ഡാര അടുപ്പിന് സമീപം എത്തിച്ചു.

തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പകര്‍ന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നതോട പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു. പണ്ടാര പൊങ്കാല അടുപ്പില്‍ നിന്ന് ഭക്തര്‍ നേദ്യ അടുപ്പുകളിലേക്ക് തീ പകര്‍ത്തി. ഇതോടെ പ്രദേശം യാഗഭൂമിയായി മാറി. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ നേത്യത്വത്തില്‍ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്.

പൊങ്കാലയ്ക്ക് മുന്നോടിയായി ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഭക്തജനസംഗമം സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പൊങ്കാല ഉദ്ഘാടനം ചെയ്തു. മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ്, കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ എന്നിവർ പൊങ്കാല സന്ദേശം നൽകി. മാന്നാർ അബ്‌ദുൾ ലത്തീഫ് മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു.

ഭക്തർ നിവേദ്യം പാകപ്പെടുത്തിയതിന് ശേഷം 500-ല്‍ പരം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. പൊങ്കാല നേദ്യത്തിനു ശേഷം പ്രസിദ്ധമായ ദിവ്യാഭിഷേകത്തിലും ഉച്ചദീപാരാധനയിലും പങ്കെടുത്ത ശേഷമാണ് ഭക്തർ വീടുകളിലേയ്ക്ക് മടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിന് അനുവദിച്ച പണം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി :  കേരളത്തിന് അനുവദിച്ച പണം സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 311. 95 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ പണം പിന്‍വലിക്കാന്‍...

സ്വർണക്കടത്ത് : കന്നഡ നടിയിൽ നിന്ന് 14.8 കിലോ സ്വർണം പിടിച്ചെടുത്തു

ബെംഗളൂരു : സ്വർണം കടത്താൻ ശ്രമിക്കവെ കന്നഡ സിനിമാ നടി രണ്യ റാവു പിടിയിലായി .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഇന്റലിജൻസ് വിഭാ​ഗമാണ് വിമാനത്താവളത്തിൽ വച്ച് നടിയെ അറസ്റ്റ് ചെയ്തത്.ദുബായിൽ നിന്നാണ് രണ്യ...
- Advertisment -

Most Popular

- Advertisement -