Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപുതുപ്പള്ളി പള്ളി...

പുതുപ്പള്ളി പള്ളി പെരുന്നാൾ:  ആറിനും ഏഴിനും ടൗണിൽ ഗതാഗത നിയന്ത്രണം

കോട്ടയം: പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ആറിനും ഏഴിനും  പുതുപ്പള്ളി ടൗണ്‍ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പുമ്മറ്റം, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.

കോട്ടയത്തു നിന്നും ഞാലിയാകുഴി, തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട്, നാല്‍ക്കവല വഴി പാറയ്ക്കല്‍ക്കടവിലെത്തി വലത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം, പരുത്തുംപാറ വഴി പോകണം.

മണര്‍കാട് ഭാഗത്ത്‌ നിന്നും കറുകച്ചാല്‍, തെങ്ങണ, ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.

കറുകച്ചാല്‍ ഭാഗത്ത്‌ നിന്നും മണര്‍കാട്, പാമ്പാടി, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എറികാട് UP സ്കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് നാരകത്തോട്, ആറാട്ടുചിറ, കാഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേയ്ക്ക് പോകണം.

തെങ്ങണ ഭാഗത്ത്‌ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ സ്കൂള്‍ ജംക്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പാറയ്ക്കല്‍ കടവില്‍ എത്തി നാല്‍ക്കവല വഴി പോകേണ്ടതാണ്.

പാലൂര്‍പടി – പുതുപ്പള്ളി പള്ളി റോഡ്‌ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് തുടങ്ങിയ അവശ്യ സര്‍വ്വീസ് വാഹനങ്ങള്‍ക്ക് മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്. ഈ റോഡില്‍ പാര്‍ക്കിംഗ് പൂർണമായും നിരോധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്ക് ജയം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ശ്രീലേഖക്ക് ജയം. ശാസ്തമം​ഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്.തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡ‍ിഎയാണ് ലീഡ് ചെയ്യുന്നത്...

131-മത് മാരാമൺ കൺവൻഷൻ 2026 ഫെബ്രുവരി 8 മുതൽ 15 വരെ : ഒരുക്കങ്ങൾ ആരംഭിച്ചു

കോഴഞ്ചേരി : മാരാമൺ കൺവൻഷന്റെ 131 -മത് യോഗം 2026 ഫെബ്രുവരി 8 മുതൽ 15 വരെ മാരാമൺ പമ്പാ മണൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ നടക്കും. മാർത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്...
- Advertisment -

Most Popular

- Advertisement -