Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryവേരുകൾ തേടി...

വേരുകൾ തേടി ഉറവകൾ തേടി ചരിത്രാന്വേഷണ യാത്ര മറ്റൊരു ചരിത്രമായി

കോഴഞ്ചേരി : വേരുകൾ തേടി ഉറവകൾ തേടി ചരിത്രാന്വേഷണ യാത്ര മറ്റൊരു ചരിത്രമായി. ആറൻമുള പമ്പാ നദീതട പഠന ഗവേഷണ സമിതിയുടെ നേതൃത്വത്തിൽ കണ്ടറിവു തേടിയുള്ള പര്യടനമാണ് ശ്രദ്ധേയമായത്. കഥാപ്രസംഗകലയുടെ പിതാവ് സ്വാമി സത്യദേവൻ്റെ ഭവനത്തിൽ നടന്ന ചടങ്ങിൽ  ആറൻമുള എം എൽ എ അഡ്വ.അബിൻ വർക്കി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

സമിതി ചെയർമാൻ ബാബു തോമസ് അധ്യക്ഷനായി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.രാജീവ് പുലിയൂർ, ട്രഷറാൾ കെ കെ ശ്രീധരൻ, പഞ്ചായത്ത് പ്രസിഡൻ്റ് ബന്നി കുഴിക്കാല, കെ സി രാജഗോപാലൻ എക്സ്എം എൽ എ തുടങ്ങിയവർ പ്രസംഗിച്ചു.
   
പമ്പാനദിയുടെ ഉത്ഭവസ്ഥാനം മുതൽ പതനം വരെയുള്ള തീരങ്ങളിലെ പ്രാചീന ജനവാസം, നാഗരികത, വൈദേശീക ബന്ധങ്ങൾ, ആത്മീയ പ്രഭവകേന്ദ്രങ്ങൾ, സാഹതീയ സംഭാവനകൾ തുടങ്ങിയ പൗരാണിക സവിശേഷതകൾ കണ്ടെത്താനുള്ള ശ്രമത്തിലെ ആദ്യ സംരംഭമാണ് ആറൻമുളയിൽ നടന്നത്.

അധ്യാപകർ, ചരിത്രകാരന്മാർ, ഗവേഷകർ, ബി എഡ് വിദ്യാർത്ഥികൾ, സാഹിത്യകാരന്മാർ അടക്കം പത്തു ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 48 പേരാണ് പഠനസംഘത്തിലുണ്ടായിരുന്നത്. എക്സ് എംഎൽഎ മാരായ കെ സി രാജഗോപാലൻ,മാലേത്ത് സരളാദേവി,  മല്ലപ്പുഴശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മിനി ജിജു ജോസഫ് എന്നിവരും പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ധന വില വർദ്ധനവ് കേരള കോൺഗ്രസ്(എം)ധർണ്ണ നടത്തി

തിരുവല്ല: ഇന്ധനവില കൂടിയതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണന്നും സാധാരണക്കാരുടെ ജീവിത ബജറ്റ് പൂർണ്ണമായും തകിടം മറിക്കുന്നതാണന്നും കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ്. ഇന്ധന വിലയിൽ പ്രതിഷേധിച്ച്...

പട്ടാളനിയമം ഏർപ്പെടുത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു

സോൾ : രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അം​ഗ പാർലമെന്റിൽ 204 വോട്ടും ഇംപീച്ച്മെന്റ് നടപടിയെ പിന്തുണയ്‌ക്കുന്നതായിരുന്നു. ഭരണകക്ഷി അം​ഗങ്ങൾ...
- Advertisment -

Most Popular

- Advertisement -