Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅവസരങ്ങളുടെ വാതിൽ...

അവസരങ്ങളുടെ വാതിൽ തുറക്കുന്ന തൊഴിൽമേളകൾ മാതൃകാപരം : സ്പീക്കർ

കോട്ടയം: അവസരങ്ങളുടെ വാതിൽ തുറക്കുന്ന തൊഴിൽമേളകൾ മാതൃകാപരമാണെന്ന് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനവും, ജി ഐ ടി കോട്ടയവും  ചേർന്ന്‌ ജീ ഐ ടി ക്യാമ്പസിൽ സംഘടിപ്പിച്ച തൊഴിൽമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ജയിൻ സി മാത്യു അധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത കുറിയാക്കോസ്  മാർ ക്ലിമീസ്‌ മുഖ്യ അഥിതിയായി.  റോണി കെ ബേബി എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ജീ ഐ ടി ഗ്രൂപ്പ്‌  ചെയർമാൻ ജോജി തോമസ്, OCYM കേന്ദ്ര ട്രഷറര്‍ രെഞ്ചു എം ജോയ് ,ഫാ തോമസ് എബ്രഹാം ഇടയാടി, ഡാനി കെ രാജു, സിറിൽ മാത്യൂസ്, സതീഷ് കുമാർ,  ലക്കിമോൾ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

2500 അധികം ഉദ്യോഗാർത്ഥികളും, നൂറിൽ പരം കമ്പനികളുടെ പ്രതിനിധികളും തൊഴിൽമേളയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള നടത്തുന്ന മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂർണമായും ഓൺലൈൻ നടക്കുന്ന കോഴ്‌സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കൂടുതൽ ...

സപ്ലൈകോയിൽ ഇന്ന്  ഉത്രാടദിന വിലക്കുറവ്: സബ്സിഡി ഇതര സാധനങ്ങൾക്ക് വില കുറയും

തിരുവനന്തപുരം: സപ്ലൈകോയിൽ തിരുവോണത്തലേന്നായ ഇന്ന് ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്ക്  ഇന്ന്  10% വരെ വിലക്കുറവ് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമെയാണിത്. 13 ഇന...
- Advertisment -

Most Popular

- Advertisement -