Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiവിദ്യാർഥി രാഷ്ട്രീയം...

വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ട ,ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ മതി : ഹൈക്കോടതി

കൊച്ചി : വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ടന്നും ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ മതിയെന്നും ഹൈക്കോടതി. കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്നും കോടതി ചോദിച്ചു.

വിദ്യാർ‍ഥികൾ രാഷ്ട്രീയത്തെക്കുറിച്ചു നന്നായി അറിഞ്ഞിരിക്കേണ്ടതുണ്ട് .രാഷ്ട്രീയ അവകാശത്തെക്കുറിച്ചും ജനങ്ങൾക്കുള്ള അവകാശത്തെക്കുറിച്ചുമൊക്കെ അവബോധമുണ്ടാവണം. രാഷ്ട്രീയത്തിന്റെ പേരിൽ അധ്യാപകരും വിദ്യാർഥികളും പരസ്പരം മുറിവേൽപ്പിക്കുന്നതും സമരങ്ങളിലൂടെ ക്ലാസുകൾ തടസ്സപ്പെടുത്തുന്നതുമാണ് നിരോധിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപതെരഞ്ഞെടുപ്പ് : വോട്ടണ്ണൽ ഇന്ന്

തിരുവനന്തപുരം : 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണൽ ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടിലാണ്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രാജിക്കാര്യം പ്രധാൻ അറിയിച്ചത്. ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -