Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiജയറാം –...

ജയറാം – കാളിദാസ് ജയറാം ചിത്രം: ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ റിലീസായി

കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ റിലീസായി. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്.

ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി 6ന് ചിത്രം തിയേറ്ററുകളിലെത്തും.

ജയറാം, കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിൽ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ പ്രതികൾക്ക് 5 വർഷം കഠിനതടവ്

പത്തനംതിട്ട:  കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ രണ്ട് പ്രതികൾക്ക്  5 വർഷം  കഠിനതടവിന്  കോടതി ശിക്ഷിച്ചു. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2 ജഡ്ജി  എസ് ശ്രീരാജ് ആണ്‌ ശിക്ഷ...

സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്

സ്റ്റോക്ഹോം : 2025ലെ സമാധാന നൊബേൽ പുരസ്‌കാരം മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചത് .വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്ഷീണ പ്രയത്‌നത്തിനും പോരാട്ടത്തിനുമാണ് സമാധാനത്തിനുള്ള...
- Advertisment -

Most Popular

- Advertisement -