Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ധന വില...

ഇന്ധന വില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി – കേരള കോൺഗ്രസ് (എം)

തിരുവല്ല: അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളുടെ മറവിൽ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജകമണ്ഡലം പ്രവർത്തക കൺവൻഷൻ  ആവശ്യപ്പെട്ടു.

സാധാരണക്കാരുടെയും മധ്യവർഗ്ഗക്കാരുടെയും ജീവിതബജറ്റ് പൂർണ്ണമായും തകിടം മറിക്കുന്നതാണ് നിലവിലെ വിലവർദ്ധനവ്. ഇന്ധനവില കൂടിയതോടെ രാജ്യത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. നിത്യോപയോഗ സാധനങ്ങൾക്കും പച്ചക്കറിക്കും പൊള്ളുന്ന വിലയായതോടെ സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പൊതുഗതാഗത  ചരക്കുനീക്ക മേഖലകളെയും ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നു.​രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുമ്പോൾ അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ കോർപ്പറേറ്റുകളെ സഹായിക്കുകയും, നേരിയ വർദ്ധനവ് ഉണ്ടാകുമ്പോൾ അതിന്റെ ഇരട്ടി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയും ചെയ്യുന്ന ജനവിരുദ്ധ നയമാണ് കേന്ദ്ര സർക്കാർ തുടരുന്നത്, സമ്മേളനം അഭിപ്രായപ്പെട്ടു.

​നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗങ്ങളായ ചെറിയാൻ പോളച്ചിറക്കൽ, ടി.ഒ എബ്രഹാം, സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. മനോജ് മാത്യു, ജില്ലാ വൈസ് പ്രസിഡൻ്റ്  സോമൻ താമരച്ചാലിൽ, സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ട്രഷറാർ രാജീവ് വഞ്ചിപ്പാലം, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ തേക്കുംപറമ്പിൽ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്,  സെക്രട്ടറി അഡ്വ. ദീപക് മാമ്മൻ മത്തായി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം

കൊല്ലം : കൊല്ലത്ത് അമീബിക് മസ്തിഷ്ക ജ്വരം .10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ട കുട്ടിയെ 9 ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും...

നിപ്പ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച : പ്രതിപക്ഷ നേതാവ്

കോഴിക്കോട് : നിപ്പ രോഗബാധ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ .അത്യന്തം ഗുരുതരമായ അവസ്ഥയായിട്ടും ഇതുവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, ഒന്നിലും ഇടപെട്ടിട്ടില്ല. നിപ്പയുടെ ഗൗരവ...
- Advertisment -

Most Popular

- Advertisement -