Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന മോഷ്ടാക്കളായ രണ്ട് പേർ പള്ളിക്കത്തോട് പോലീസിന്റെ പിടിയിൽ

കോട്ടയം : കേരളത്തിലും തമിഴ്നാട്ടിലുമായി 41 വയസിനിടെ 51 ഓളം മോഷണക്കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവായ തിരുവനന്തപുരം സ്വദേശിയും കൂട്ടാളിയായ യുവതിയും പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായി. പള്ളിക്കത്തോട് പൂവത്തിളപ്പിലെ രണ്ടു വീടുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

തിരുവന്തപുരം കല്ലിയൂർ നെടിയങ്ങാൽ ഭാഗത്ത് സിസുനിലയം വീട്ടിൽ ശ്രീകാന്ത് കുമാർ  (41), തിരുവനന്തപുരം പേട്ട വള്ളക്കടവ് ആറ്റുവരമ്പിൽ വീട്ടിൽ ലിജിത്ത് ഭാര്യ സരിത രവി (42) എന്നിവരെ ആണ് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി റിജോ പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 15 നും 30 നുമായി പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ടു മോഷണങ്ങളുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് സംഘം പിടികൂടിയത്. പള്ളിക്കത്തോട് പൂവത്തിളപ്പ് ജിൻസ് എബ്രഹാം , പള്ളിക്കത്തോട് സ്വദേശി ടോമി ഐസക്ക് എന്നിവരുടെ വീടുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.

സംഭവം സ്ഥലത്തുനിന്നും ലഭിച്ച വിരലടയാളങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനോട് നിരന്തര കുറ്റവാളിയായ പ്രതിയെ തിരിച്ചറിയുകയായിരുന്നു. തിരുവനന്തപുരത്ത് ശ്രീകാന്ത് നടത്തുന്ന മോഷണങ്ങളിൽ മോഷ്ടിച്ചെടുക്കുന്ന സ്വർണ്ണം അടക്കമുള്ള വസ്തുക്കൾ വിൽക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇയാൾ മറ്റു ജില്ലകളിലേക്ക് മോഷണവുമായി തിരിഞ്ഞത്.

ഒരു ജില്ലയിൽ നിന്നും മോഷ്ടിക്കുന്ന വാഹനത്തിൽ തൊട്ടടുത്ത ജില്ലയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പള്ളിക്കത്തോട് രണ്ടുതവണ എത്തിയപ്പോഴും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇയാൾ എത്തിയതെന്ന് പോലീസ് പറഞ്ഞു.

ആളില്ലാത്ത വീടുകളിൽ താമസിച്ച ശേഷം രാത്രിയിൽ ഇവിടെ നിന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പ്രദേശത്ത് കറങ്ങി നടന്നശേഷം വീടുകളിലെ കോളിംഗ് ബെൽ അടിക്കുകയും വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം അകത്തുകയറി മോഷണം നടത്തുകയും ചെയ്യുകയാണ് ഇയാൾ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

കോട്ടയം പള്ളിക്കത്തോട്ടിലും കിടങ്ങൂരിലും സമാനരീതിയും ഇയാൾ മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇയാളിൽ നിന്നും മോഷണം മുതലുകൾ വാങ്ങാൻ ആരും തയ്യാറാകാതെ വന്നതോടെയാണ് ജയിലിൽ ഇയാളുടെ കൂട്ടുപ്രതിയായിരുന്ന ലിജിത്തിന്റെ ഭാര്യയെ സ്വർണ്ണം വിൽക്കാൻ ഏൽപ്പിച്ചത്. ഇവരെയും പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി റിജോ പി ജോസഫിന്റെ നേതൃത്വത്തിൽ പാലാ ഡി വൈ എസ് പിയുടെ സ്ക്വാഡ് അംഗങ്ങളായ ജോബി ജോസഫ്, രഞ്ജിത്ത് സി, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗം വിമൽ കുമാർ, പള്ളിക്കത്തോട് എസ് ഐ ജോബി ജേക്കബ്, പള്ളിക്കക്കോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ഷെമീർ , രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പള്ളിക്കത്തോട് പൂവത്തിളപ്പിലെ വീട്ടിൽ നിന്നും പ്രതി മോഷ്ടിച്ച 26 പവൻ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഈ കേസിലെ പ്രതിയുടെ കൂട്ടു പ്രതിയായ ഷെഫീക്കിനായി അന്വേഷണം ആരംഭിച്ചതായും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും

തിരുവനന്തപുരം : വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിലാണ് ഹൃദയം മിടിക്കുക....

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് വീണ്ടും മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിൻ്റെ പശ്ചാത്തലത്തിൽ  സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്...
- Advertisment -

Most Popular

- Advertisement -