Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓപ്പറേഷൻ തൂഫാൻ:...

ഓപ്പറേഷൻ തൂഫാൻ: വിവിധ കേസുകളിലായി ഒരു യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

ആലപ്പുഴ: ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ വിവിധ കേസുകളിലായി ഒരു യുവതിയെയും മൂന്ന് യുവാക്കളെയും പോലീസ്  പിടികൂടി. പത്തനംതിട്ട കോഴഞ്ചേരി തിരുമാത സദനം വീട്ടിൽ ആര്യ, കൊച്ചി മുണ്ടവേലി പുന്നക്കൽ വീട്ടിൽ ഫ്രാൻസിസ് സേവിയർ (33), എന്നിവരെയും, മറ്റൊരു കേസിൽ പാലക്കാട് മണ്ണാർക്കാട് വെള്ളാപ്പള്ളി ഹൗസ് ഷഹനാസ് (29), കണ്ണൂർ ഇരിട്ടി ആക്കപ്പാറയിൽ വീട്ടിൽ അനൂപ് (26) എന്നിവരെയുമാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മരട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനം ആലപ്പുഴ ഭാഗത്തേക്ക് വരുന്നതായി വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി പോലീസ് വാഹന പരിശോധനയിൽ വാഹനം കാണുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് രണ്ട് ഗ്രാം എംഡി എം എ കണ്ടെത്തുകയും ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന ഇവരെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

തുടർന്ന് മരട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ മറ്റു പ്രതികൾ എന്നു സംശയിക്കുന്നവർ വാഹനത്തിൽ ആലപ്പുഴ ഭാഗത്തേക്ക് വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 0.77 ഗ്രാം വരുന്ന ഒരു സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന 11.78 ഗ്രാം എംഡി എം എയുമായി രണ്ടു പേരെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ എൽ, ഗ്രേഡ് എ എസ് ഐ രമേഷ് ബാബു, സീനിയർ സിപിഓ മാത്യു, സിപിഒ ഗോപകുമാർ, ഗ്രേഡ് എ എസ് ഐ ഉല്ലാസ്, ജില്ലാ ഡൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആത്മനിർഭർ ഭാരത് : ഡിആർഡിഒ വികസിപ്പിച്ചെടുത്തത് 7 പുതിയ സാങ്കേതിക വിദ്യകൾ

ന്യൂഡൽഹി : ഏഴ് തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്ത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡിആർഡിഒ. കേന്ദ്രസർക്കാരിന്റെ ടെക്നോളജി ഡെവലപ്മെന്റ് ഫണ്ട് (ടിഡിഎഫ്) പദ്ധതിക്ക് കീഴിലാണ് ഈ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തത്. ആത്മനിർഭർ ഭാരത്...

അമ്പലപ്പുഴ പാൽപ്പായസത്തിനു വില കൂടും: ലിറ്ററിന് 260 രൂപ വർധിപ്പിക്കാൻ തീരുമാനം

ആലപ്പുഴ:  അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീത്രത്തിൽ പാൽപ്പായസത്തിന്റെ വില ലിറ്ററിന് 260 രൂപയായി വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. നിലവിൽ 160 രൂപയാണ്. പത്തുകൊല്ലം മുൻപാണ് നിരക്കു വർധിപ്പിച്ചത്. ദിവസവും 30 ശതമാനം പായസം...
- Advertisment -

Most Popular

- Advertisement -