Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപെൺകുട്ടിയെ വീട്ടിൽ...

പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം: യുവാവ് പിടിയിൽ

കോഴഞ്ചേരി :  പതിനേഴു വയസ് തികയാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്ത കേസിൽ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി.

ഇരവിപേരൂർ നെടുംപുറത്ത് മല ചന്നമല കോളാറ്റിൽ വീട്ടിൽ നിന്നും കുറ്റപ്പുഴ മഞ്ഞാടി ഇരുവള്ളിപ്ര ആശാരിപ്പറമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന  കാർത്തിക് ബിനു ( ശരൺ-22) ആണ് പൊൻകുന്നത്തു നിന്നും പിടിയിലായത്. ജനുവരി രണ്ടിനു പുലർച്ചെ രണ്ടിനും നാല് മണിക്കും ഇടയ്ക്ക് പെൺകുട്ടിയുടെ വീടിന്റെ കിടപ്പുമുറിയുടെ മുകളിലത്തെ ഓട് ഇളക്കി മാറ്റി സാഹസികമായി ഉള്ളിൽ കടന്നാണ് ബലാൽസംഗത്തിന് ഇരയാക്കിയത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും ഒരു വർഷത്തിലധികമായി അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ച  പോലീസ്, ഇന്നലെ രാത്രി പൊൻകുന്നത്ത് അമ്മാവന്റെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് ഇന്ന്  രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണപ്പാളി അപഹരണക്കേസ്: തെളിവെടുപ്പുമായി  പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി അപഹരണക്കേസിൽ  ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണ സംഘം  തിരുവനന്തപുരത്ത് എത്തിച്ചു. ക്രൈംബ്രാഞ്ചിന്റെ ഈഞ്ചക്കല്‍ ക്യാമ്പ് ഓഫീസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ...

ശക്തമായ നീരൊഴുക്ക് : തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടാന്‍ 15 യന്ത്രങ്ങൾ കൂടി

ആലപ്പുഴ : കാലവർഷം ശക്തമായതോടെ കുട്ടനാട്ടിലേക്കുള്ള കിഴക്കൻ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചതിന് പിന്നാലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തരമായി വർധിപ്പിക്കാൻ തീരുമാനം. കൃഷിമന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ ജില്ലാ...
- Advertisment -

Most Popular

- Advertisement -