Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്വദേശ -...

സ്വദേശ – വിദേശ തൊഴിലവസരങ്ങളുമായി വിജ്ഞാന കേരളം തൊഴിൽമേള 16-ന്

ആലപ്പുഴ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വെർച്വൽ തൊഴിൽമേള 16-ന് സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെയാണ് മേള നടക്കുന്നത്.

കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂർ, കോളേജ് ഓഫ് എഞ്ചിനീയറിങ്, ചേർത്തല എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്.

പ്രമുഖ കമ്പനികളിലെ വിവിധ തസ്തികളായി ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, ഹെൽത്ത് കെയർ, എച്ച് ആർ  മാനേജർ, പ്രൊഡക്ഷൻ ട്രെയിനി തുടങ്ങി 60,000 ഒഴിവുകളാണുള്ളത്. തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം വെർച്വൽ തൊഴിൽമേള എന്ന് സെർച്ച് ചെയ്തു അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9037048977 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് 3 പേര്‍ മരിച്ചു

കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 3 പേര്‍ മരിച്ചു .കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സൺഷെയ്ഡ് തകർന്നു വീഴുകയായിരുന്നു.കിണാശേരി സ്വദേശി അഷ്‌റഫ്, ജബ്ബാർ, അത്തോളി...

ആലപ്പുഴ ഗണ്മാൻമാരുടെ മർദ്ദനം : പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ.പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽ കുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന...
- Advertisment -

Most Popular

- Advertisement -