Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്തില്‍ തൊഴിലാളി...

കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപ്പിടിത്തം : മരണം 41 ആയെന്നു റിപ്പോർട്ട്

കുവൈറ്റ് സിറ്റി : കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 41 ആയെന്നു റിപ്പോർട്ട് .3 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട് .അൻപതിലേറെപ്പേർക്കു പരുക്കേറ്റു.മരിച്ചവരിൽ മലയാളികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് പുലര്‍ച്ചെ നാല് മണിയോടെ തീപ്പിടിത്തമുണ്ടായത്.

തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ പറഞ്ഞു. കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തി. കർശന നടപടികൾക്ക് മന്ത്രി നിർദേശം നൽകി. തീപിടിത്തത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടുക്കം രേഖപ്പെടുത്തി.എംബസിയുടെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളുമുണ്ടാകുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കുന്നു

തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കുന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ നടന്നു . മുഖ്യഘട്ട അലോട്ട്‌മെന്റിൽ ജൂൺ...

നെഹ്റു ട്രോഫി വള്ളംകളി: ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമട കായലിൽ നടക്കുന്ന 70-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപന ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റമദാ ഹോട്ടൽ...
- Advertisment -

Most Popular

- Advertisement -