Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsപ്ലസ് വൺ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : മലബാർ മേഖലയിൽ താത്കാലിക ബാച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ താൽക്കാലിക ബാച്ചുകൾ അനുവദിച്ചു.മലപ്പുറത്ത് 120 ബാച്ചും കാസർകോട് 18 ബാച്ചുമാണ് അനുവദിച്ചത്.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ചട്ടം 300 പ്രകാരം ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.

മലപ്പുറത്ത് കൊമേഴ്സിന് 61ഉം ,ഹുമാനിറ്റീസ് 59 ബാച്ചുകളും ആണ് അനുവദിക്കപ്പെട്ടത്. കാസർകോട് ഒരു സയൻസ് ബാച്ചും 13 കൊമേഴ്സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്.പുതിയ ബാച്ച് അനുവദിക്കുന്നതിലൂടെ സർക്കാറിന് ഒരു വർഷം 14 കോടിയിലധികം രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിക്കെതിരെ റോൾ മോഡലുകൾ സൃഷ്ടിക്കപ്പെടണം : ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത

കൊച്ചി: വിദ്യാർത്ഥികൾക്കും  യുവതലമുറയ്ക്കും വേണ്ടി റോൾ മോഡലുകളെ സൃഷ്ടിക്കാൻ സമൂഹത്തിന് കഴിയണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത. വിദ്യാഭ്യാസത്തിനൊപ്പം നല്ല ആരോഗ്യശീലത്തിൽ...

ഭൂമി കുംഭകോണം : സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി ​

ബെംഗളൂരു : മൈസൂരു ഭൂമി കുംഭകോണത്തിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകി ​.മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ(MUDA) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന...
- Advertisment -

Most Popular

- Advertisement -