Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalഎസ്എസ്എല്‍വി-ഡി3 വിക്ഷേപണം...

എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം

ബെംഗളൂരു : ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( എസ്എസ്എല്‍വി-ഡി3 ) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.17-നാണ് ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08 നെയും വഹിച്ചുകൊണ്ട് എസ്എസ്എല്‍വി-ഡി3 വിക്ഷേപണം നടന്നത് .

ഏകദേശം 13 മിനുറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി.കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ആവശ്യമായ വിവരങ്ങൾ ഇഒഎസ്-08 ൽ നിന്നും ലഭിക്കും.ഒരുവർഷം പ്രവർത്തനകാലാവധിയുള്ള ഇ.ഒ.എസ്.-08 ചെറു ഉപഗ്രഹത്തിൽ മൂന്നു നിരീക്ഷണോപകരണങ്ങളാണുള്ളത്.

ഇസ്രൊയുടെ എറ്റവും ചെറിയ വാണിജ്യ വിക്ഷേപണ വാഹനമായ എസ്.എസ്.എൽ.വി.യുടെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു. നിർമാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് എസ്.എസ്.എൽ.വി.യുടെ പ്രത്യേകത. വിക്ഷേപണ വിജയത്തോടെ എസ്എസ്എൽവി വികസനം പൂർത്തിയായതായി ഇസ്രൊ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നെയ്യ് ഇടപാടില്‍ 2.27 കോടിയുടെ നഷ്ടം: ഉത്തരവാദികളില്‍ നിന്ന് തുക ഈടാക്കും

കൊച്ചി: ശബരിമലയിലേക്ക് മില്‍മയില്‍ നിന്ന് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ നെയ്യ് വാങ്ങിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം ഉത്തരവാദികളില്‍ നിന്ന് ഈടാക്കാന്‍ വഴിയൊരുങ്ങുന്നു. ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം...

അയ്യപ്പ സംഗമം : സ്റ്റാലിൻ പങ്കെടുക്കില്ല ,പകരം 2 മന്ത്രിമാർ

തിരുവനന്തപുരം : കേരള സർക്കാർ ശബരിമലയിൽ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല.പകരം രണ്ട് മന്ത്രിമാർ പങ്കെടുക്കും .മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്നാണ് വിശദീകരണം...
- Advertisment -

Most Popular

- Advertisement -