Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ട് ബസുകള്‍ക്കിടയില്‍...

രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.കേരള ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ഉല്ലാസ് (42) ആണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി.ബസിനും സ്വകാര്യബസിനും ഇടയില്‍ പെട്ട് ഞെരുങ്ങിയായിരുന്നു മരണം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടാകുന്നത്. കിഴക്കേക്കോട്ടയിൽ എത്തിയ കെഎസ്ആർടിസി ബസിന്‍റെ മുൻഭാഗത്ത് നിൽക്കുകയായിരുന്നു ഉല്ലാസ്. ബസ് യൂടേൺ ഇടാനായി തിരിക്കുന്നന്നതിനിടെ പ്രൈവറ്റ് ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഇതോടെ രണ്ട് ബസുകൾക്കിടയിൽ പെട്ട് യുവാവ് ഞെരുങ്ങുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു ; വിഴിഞ്ഞത്ത് കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു

ആലപ്പുഴ : ഹരിപ്പാട് പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. വിഴിഞ്ഞത്ത് കഴിഞ്ഞദിവസം കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായി...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചു

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കെഎഎസ് ഉള്‍പ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളില്‍ നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ...
- Advertisment -

Most Popular

- Advertisement -