Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiമലയാളികള്‍ക്ക് ഓണാശംസകള്‍...

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാകട്ടെ ഓണമെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആശംസ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് ഈ ഉത്സവം കൂടുതല്‍ കരുത്തുപകരട്ടെ’ എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

സമ്പന്നമായ സംസ്‌കാരത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ഓണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. വള്ളംകളി, തനത് കലാരൂപങ്ങള്‍, സംഗീതം, വിവിധ കായിക മത്സരങ്ങള്‍ എന്നിവയെല്ലാം ഓണാഘോഷങ്ങളുടെ ഭാഗമാണ്. കേരളത്തിന്റെ തനതായ മൂല്യങ്ങളും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നവയാണ് ഇവയെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്കോട്ട സ്ഫോടനം : രാജ്യത്തെ കോഫി ഷോപ്പ് ശൃംഖലകളെ കേന്ദ്രീകരിച്ച് സ്ഫോടനം നടത്താൻ പദ്ധതിയിട്ടു

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട സംഘം രാജ്യവ്യാപകമായ ഭീകരാക്രമണ ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ ഡോക്ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകളിൽ ബോംബാക്രമണം...

യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : പാചക വാതക സിലിണ്ടർ റിപ്പയർ ചെയ്യാനെത്തി യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസ് (57) ആണ്...
- Advertisment -

Most Popular

- Advertisement -