Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലം ജില്ലയിൽ...

കൊല്ലം ജില്ലയിൽ വ്യാജ രേഖകൾ ഉണ്ടാക്കി ബംഗ്ലാദേശികൾ ഹോട്ടൽ നടത്തി

കൊല്ലം : കൊല്ലം ജില്ലയിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ ​​ബംഗ്ലാദേശികൾ ഹോട്ടൽ നടത്തിപ്പിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് അടക്കം സ്വന്തമാക്കി. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ രണ്ട് മാസത്തോളം ഇവർ ഹോട്ടൽ നടത്തിയിരുന്നു. ബംഗ്ലാദേശിലേക്ക് കടന്ന മുംതാസ്‌ എന്ന സ്ത്രീയുടെ പേരിലായിരുന്നു ഇവ‍ർ ലൈസൻസ് നേടിയത്.2027 വരെ ഹോട്ടൽ നടത്താനാണ് ഇവർ ലൈസൻസ് സ്വന്തമാക്കിയത്.

പശ്ചിമ ബംഗാൾ സ്വദേശികളാണെന്ന വ്യാജേനയാണ് നീണ്ടകരയിൽ കടമുറിക്കായി സമീപിച്ചതെന്ന് കടയുടമ മജീദ് പറയുന്നു .ഇവർ നടത്തിയ ഹോട്ടലിനെ തൊഴിൽ വകുപ്പുമായി ബന്ധിപ്പിക്കാൻ നീക്കം നടന്ന സമയത്താണ് ഇവർ ഇവിടെ നിന്ന് മുങ്ങിയത്

കഴിഞ്ഞ ദിവസം 10 ബംഗ്ലാദേശികളെയാണ് കൊല്ലം ജില്ലയിലെ മേൽവിലാസത്തിലുള്ള വ്യാജ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവയുൾപ്പെടെ പിടികൂടിയത് .കഴിഞ്ഞ 13 വർഷത്തിലധികമായി ഇവർ കേരളത്തിൽ വിവിധയിടങ്ങളിൽ താമസിച്ച് വരികയായിരുന്നു. കസ്റ്റഡിയിലെടുത്തവരെ ഭീകരവിരുദ്ധ സ്ക്വാഡിലെയും മിലിട്ടറി ഇന്റലിജൻസിലെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടര്‍പട്ടിക പുതുക്കല്‍ : താലൂക്ക്, വില്ലേജ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

പത്തനംതിട്ട : ഇലക്ഷന്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ ക്യാമ്പയിനുകള്‍ നവംബര്‍ 17, 24 തീയതികളില്‍ താലൂക്ക്, വില്ലേജ് തലങ്ങളില്‍ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലയിലെ എല്ലാ...

വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവം : ക്വട്ടേഷന്‍ ആക്രമണം

കൊച്ചി : വൈപ്പിനിൽ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചത് ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത്.സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ്...
- Advertisment -

Most Popular

- Advertisement -