തിരുവനന്തപുരം : ബംഗളൂരു- തിരുവനന്തപുരം നോർത്ത്-ബംഗളൂരു
വേനൽക്കാല പ്രതിവാര പത്യേക തീവണ്ടി സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് ഏപ്രിൽ 4, 11, 18, 25, മേയ് 2, 9, 16, 23, 30 തീയതികളിൽ രാത്രി 10-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം നോർത്തിലെത്തും.
31 ന് മടക്കയാത്രയിൽ തിരുവനന്തപുരം നോർത്തിൽ നിന്ന് ഏപ്രിൽ 6, 13, 20, 27,
മേയ് 4, 11, 18, 25, ജൂൺ 1തീയതികളിൽ ഉച്ചയ്ക്ക് 2.15-ന് പുറപ്പെടുന്ന തീവണ്ടി
ബെംഗളൂരുവിൽ പിറ്റേന്ന് രാവിലെ 7.30-ന് എത്തിച്ചേരും. കോട്ടയം, പാലക്കാട്, പോത്തന്നൂർ വഴിയാണ് സർവീസ് നടത്തുക.