Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമികച്ച സ്വകാര്യബസ്...

മികച്ച സ്വകാര്യബസ് ഡ്രൈവർക്കും കണ്ടക്ടർക്കും സദ്സേവന പുരസ്കാരം

ആലപ്പുഴ: ജില്ലയിലെ സ്വകാര്യബസ് ജീവനക്കാരിൽ ഏറ്റവും നല്ല ഡ്രൈവർ, കണ്ടക്ടർ എന്നിവരെ തിരഞ്ഞെടുത്ത് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സദ്സേവന പുരസ്കാരം നൽകി ആദരിച്ചു. ആലപ്പുഴ ജില്ലാ പരിധിയിലെ ബസ് റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിരീക്ഷിച്ചാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ഏറ്റവും സുരക്ഷിതമായും അപകടകരഹിതമായും ബസ് ഓടിച്ച ആലപ്പുഴ-റെയിൽവേ സ്റ്റേഷൻ റൂട്ടിൽ സർവീസ് നടത്തുന്ന ഫിർദൗസ് ബസിൻ്റെ ഡ്രൈവർ എ ഷാജിമോൻ, യാത്രക്കാരോടുള്ള സൗമ്യവും മര്യാദാപൂർണവുമായ പെരുമാറ്റത്തിന് ആലപ്പുഴ- ഇരട്ടക്കുളങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന കണ്ടനാടൻ ബസിലെ കണ്ടക്ടർ പി എസ് സോമനാഥൻ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

ആലപ്പുഴ ആർടിഒ ദിലു എ കെ ഇരുവരെയും സേവന പുരസ്കാരമായി മെഡൽ നൽകി ആദരിച്ചു. ചടങ്ങിൽ ബസ് ഉടമ സംഘടനകളുടെ ഭാരവാഹികൾ, ബസ് തൊഴിലാളി സംഘടനാ ഭാരവാഹികൾ, ആർ ടി ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി സ്ഥിരീകരിച്ച മൂന്നിടങ്ങളില്‍ ഇന്ന് കള്ളിങ്

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, എടത്വാ ഗ്രാമപഞ്ചായത്ത് വാര്‍ഡ് പത്ത്, തകഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് എന്നിവിടങ്ങളില്‍ ഇന്ന് (ചൊവ്വ) കള്ളിങ് നടത്താന്‍ ജില്ലാ കളക്ടര്‍...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം- തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 17 (എഴുപുന്ന ഗേറ്റ്) ഫെബ്രുവരി 28 ന് വൈകിട്ട് അഞ്ചു മണി മുതല്‍ മാര്‍ച്ച് നാലിന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി...
- Advertisment -

Most Popular

- Advertisement -