Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഅതിവേഗ റെയിൽ...

അതിവേഗ റെയിൽ പാത പദ്ധതി : പൊന്നാനിയിൽ ഇ. ശ്രീധരന്റെ ഓഫീസ് പ്രവർത്തനം തുടങ്ങി

മലപ്പുറം : കേന്ദ്രസർക്കാറിന്റെ അതിവേഗ റെയിൽവേ പാത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറന്നു.രാവിലെ മെട്രോമാൻ ഇ ശ്രീധരന്‍റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു.റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മുന്നോട്ട് പോകുന്നത് എന്ന് ഇ ശ്രീധരൻ വ്യക്തമാക്കി.

പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഫെബ്രുവരി 15 മുതൽ യോഗങ്ങൾ ആരംഭിക്കും .നാട്ടുകാർക്ക് ഉപദ്രവമില്ലാതെയായിരിക്കും എന്തും ചെയ്യുന്നത്. ഏപ്രിലിൽ ഫീൽഡ് വര്‍ക്ക് ആരംഭിക്കും. ഏതൊക്കെ സ്റ്റേഷനാണ് വേണ്ടതെന്ന് തീർച്ചയാക്കിക്കഴിഞ്ഞു. ഏപ്രിലോടെ ഫീൽഡ് വർക്ക് ആരംഭിച്ച് ജൂൺ ഒന്നോടെ പൂ‌ർത്തിയാക്കും. 20 മീറ്റര്‍ വീതിയാണ് പാതക്ക് ആവശ്യമായിട്ടുള്ളത്. ഇപ്പോള്‍ തത്കാലം മഞ്ഞക്കുറ്റികളൊന്നും അടിക്കില്ലെന്നും അടയാളം ഇടുക മാത്രമേ ഉള്ളുവെന്നും ഇ ശ്രീധരൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുത്തങ്ങ കേസ് : എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി : മുത്തങ്ങ സമരത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ അഞ്ച് വർഷത്തെ കഠിനതടവ് ശിക്ഷ...

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍ :  കൊട്ടിക്കലാശം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടു നിന്ന പ്രചാരണം ഇന്ന് അവസാനിക്കും. ഓരോ മണ്ഡലത്തിന്റേയും വിവിധ കേന്ദ്രങ്ങളില്‍ ആവേശമുണ്ടാക്കാന്‍ സ്ഥാനാര്‍ഥികളും നേതാക്കളും അണികളും എത്തും. അവസാന നിമിഷം വരെ...
- Advertisment -

Most Popular

- Advertisement -