Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKollamസഹകരണ ബാങ്കിലെ...

സഹകരണ ബാങ്കിലെ ലോക്കറിൽ നിന്നും 48 പവൻ സ്വർണം കാണാതായി : സമരവുമായി കുടുംബം

കൊല്ലം : കൊല്ലം പേരൂർ സർവീസ് സഹകരണ ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ച 48 പവൻ സ്വർണം കാണാതായതിൽ ബാങ്കിന് മുന്നിൽ സമരവുമായി കുടുംബം. കഴിഞ്ഞ മാസം 27 നുണ്ടായ സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് നടപടി നടപടി ഉണ്ടായില്ലെന്നാണ് ആരോപണം .

കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള കൊല്ലം പേരൂർ സർവീസ് സഹകരണ ബാങ്കിൽ 2013 മുതലാണ് പേരൂർ സ്വദേശിയായ ധന്യ ലോക്കറിൽ സ്വർണം വെച്ചത്.ഇക്കഴിഞ്ഞ ഏപ്രിൽ 27 ന് ബാങ്കിലെത്തി നോക്കുമ്പോൾ ലോക്കറിൽ സ്വർണമില്ലെന്നാണ് ധന്യയുടെ പരാതി. പോലീസിലും ബാങ്ക് അധികൃതർക്കും പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് ആരോപിച്ചാണ് യുവതി കുടുംബത്തോടൊപ്പം ബാങ്കിന് മുന്നിൽ സമരം ആരംഭിച്ചത്.പരാതിയിന്മേൽ അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 04-11-2025 Sthree Sakthi SS-492

1st Prize Rs.1,00,00,000/- SE 526612 (MANANTHAVADY) Consolation Prize Rs.5,000/- SA 526612 SB 526612 SC 526612 SD 526612 SF 526612 SG 526612 SH 526612 SJ 526612 SK 526612...

കനത്ത മഴയ്ക്ക് ശമനം : ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ പ്രത്യേക മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിപ്പിച്ചിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്...
- Advertisment -

Most Popular

- Advertisement -