Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചി കസ്റ്റംസ്...

കൊച്ചി കസ്റ്റംസ് മറൈൻ വിങ്ങിൽ ഒഴിവുകൾ

കൊച്ചി: കൊച്ചി കമ്മിഷണർ ഓഫ് കസ്റ്റംസ് (പ്രിവന്റീവ്) ഓഫീസിൽ ഗ്രൂപ്പ് സി തസ്തികയിൽ നിയമനം നടത്തുന്നു. കസ്റ്റംസ് മറൈൻ വിങ്ങിൽ വിവിധ തസ്തികകളിലായി 19 ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15 ആണ്.

സീമാൻ – 11 ഒഴിവുകൾ

പത്താം ക്ലാസ് പാസായിരിക്കണം. കടലിൽ പോകുന്ന യന്ത്രവത്‌കൃത യാനങ്ങളിൽ 3 വർഷവും സീമാൻ ഷിപ്പിൽ 2 വർഷവും പ്രവർത്തി പരിചയം. ശമ്പളം 18000 – 56900 വരെ. ഉയർന്ന പ്രായ പരിധി 25 വയസ്സ്.

ട്രേഡ്സ്മാൻ – 3

മെക്കാനിക്കൽ,ഡീസൽ,ഫിറ്റർ,ടർനർ,വെൽഡർ,ഇൻസ്ട്രുമെന്റൽ,ഇലക്ട്രിഷ്യൻ കാർപെന്ററി ഈ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ഐ ടി ഐ പാസായിരിക്കണം.

എഞ്ചിനീറിങ്,ഷിപ്പ് റീപ്പയർ ഓർഗനൈസഷൻ, ഓട്ടോമൊബൈൽ എന്നീ സ്ഥാപന ങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഗ്രീസർ – 4

പത്താം ക്ലാസ് പാസ്സായിരിക്കണം. കടലിൽ കടലിൽ പോകുന്ന യന്ത്രവത്‌കൃത യാനങ്ങളിൽ 3 വർഷത്തെ പരിചയം.

സീനിയർ സ്റ്റോർ കീപ്പർ – 1

പത്താം ക്ലാസ് പാസ്സായിരിക്കണം. 8 വർഷത്തെ സ്റ്റോർ കീപ്പിങ് പരിചയം.

കടൽ സുരക്ഷ, കപ്പൽ പ്രവർത്തനം, എൻജിൻ റൂം പരിപാലനം തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകൾ, പ്രായസാക്ഷ്യപത്രം, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും സമർപ്പിക്കണം. അപേക്ഷകൾ തപാൽ മുഖേന സമർപ്പിക്കണം. ഓൺലൈൻ വഴിയുള്ള അപേക്ഷകൾ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക് https://cenexcisekochi.gov.in/ സന്ദർശിക്കുക. ഫോൺ: 0484–2355069.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം.ജി.സോമൻ അനുസ്മരണവും അമച്വർ നാടകമത്സരവും

തിരുവല്ല:  എം.ജി.സോമൻ അനുസ്മരണാർത്ഥം തിരുവല്ലയിൽ സംഘടിപ്പിക്കുന്ന 2-ാം മത് അഖില കേരള അമച്വർ നാടകമത്സരത്തിലേക്ക് 45 മിനിറ്റ് ദൈർഘ്യമുള്ള നാടകങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഒന്നാം സമ്മാനർഹർക്ക് എവർറോളിംഗ് ട്രോഫിയും അമ്പതിനായിരം രൂപയും രണ്ടാംസ്ഥാനക്കാർക്ക്...

വാക്കുകളിലൂടെ ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ കലയാണ് കമന്ററി: ഷാനിമോൾ ഉസ്‌മാൻ

ആലപ്പുഴ: വാക്കുകളിലൂടെ ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ കലയാണ് കമന്ററിയെന്നു ഡെപ്യൂട്ടി  സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ആഗസ്റ്റ് 22-ന് നടക്കുന്ന എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വള്ളംകളി കമന്ററി...
- Advertisment -

Most Popular

- Advertisement -