Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആ​ല​പ്പു​ഴ മാ​ക്കേ​ക്ക​ട​വ്...

ആ​ല​പ്പു​ഴ മാ​ക്കേ​ക്ക​ട​വ് – നേ​രേ​ക​ട​വ് പാ​ലം ഉദ്ഘാടനം18​-ന്

ആ​ല​പ്പു​ഴ: പൂ​ച്ചാ​ക്ക​ൽ മാ​ക്കേ​ക്ക​ട​വ് – നേ​രേ​ക​ട​വ് പാ​ല​ത്തി​ന്റെ പണികൾ പൂർത്തിയായി വരുന്നു. 18ന് ​രാ​വി​ലെ ഒ​മ്പ​തി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ പി.​കെ. ബ​ഷീ​ർ, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​ലി​ജു, മോ​ൻ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പങ്കെടുക്കും. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷ​മു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​. 39 ട​ൺ വ​രു​ന്ന നാ​ല് ലോ​റി​ക​ൾ വി​വി​ധ സ​മ​യ​ങ്ങ​ളി​ലും സ്‌​ഥ​ല​ങ്ങ​ളി​ലു​മാ​യി 24 മ​ണി​ക്കൂ​ർ പാ​ല​ത്തി​ൽ നി​ർ​ത്തി​യി​ട്ട ശേ​ഷം താ​ഴെ 12 ഗേ​ജ് സെ​റ്റ് സ്‌​ഥാ​പി​ച്ച് വ്യ​തി​ച​ല​നം, ആ​യാ​സം ഉ​ൾ​പ്പെ​ടെ നി​രീ​ക്ഷി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്.

പാ​ല​ത്തി​ൽ സു​ര​ക്ഷാ​രേ​ഖ​ക​ൾ വ​ര​യ്ക്ക​ൽ, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച​യോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ ജോ​ലി​ക​ൾ അ​വ​സാ​നി​പ്പി​ക്കും.  വ​ഴി വി​ള​ക്കു​ക​ൾ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​ക​ൽ ജോ​ലി​ക​ളും ന​ട​ക്കും. ശേ​ഷം പ​ന്ത​ൽ ഇ​ട​ൽ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ തു​ട​ങ്ങും. പാ​ല​ത്തോ​ട് ചേ​ർ​ന്നാ​ണ് സ​മ്മേ​ള​ന വേ​ദി. 2500 പേ​രെ​യാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്‌​ഥ​രു​ടെ സ​ന്ദ​ർ​ശ​ന​വും ഡോ​ഗ് – ബോം​ബ് സ്‌​ക്വാ​ഡു​ക​ളു​ടെ​യും പ​രി​ശോ​ധ​ന​യും അ​ടു​ത്താ​ഴ്ച്ച​യു​ണ്ടാ​കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടര്‍ പട്ടിക പുതുക്കല്‍ : പുതുതായി പേര് ചേർക്കാൻ  12,717 അപേക്ഷകള്‍

പത്തനംതിട്ട: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 12,717 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 207 അപേക്ഷകളും...

നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടണം : പി.സതീദേവി

പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടണമെന്നും അതിനായി നിയമപ്രകാരം സാധ്യമാകുന്ന എല്ലാം ഉപയോഗപ്പെടുത്തുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.  മലയാലപ്പുഴയിലെ  വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച...
- Advertisment -

Most Popular

- Advertisement -