Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKollamകെഎസ്ആര്‍ടിസി ഡ്രൈവര്‍...

കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍ നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

2025 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സമരത്തില്‍ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു അടക്കം നാല് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത്.

ഒരു വര്‍ഷത്തോളം ശമ്പളമില്ലാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ഭാര്യക്ക് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഇതേത്തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്നു ബാബുവെന്നാണ് വിവരം. ഇതായിരിക്കാം ആത്മഹത്യക്ക് കാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നു: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ

കോട്ടയം: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കുവെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ കുറിച്ചു. മനുഷ്യ വന്യജീവി സംഘർഷം ഏറ്റവും...

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു:16 പേര്‍ക്ക് പരുക്ക്

തൃശ്ശൂർ : തൃശ്ശൂർ കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു 16 പേര്‍ക്ക് പരുക്ക്.പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കെഎസ്ആർടിസി ബസ് ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്‌ക്ക് പോവുകയായിരുന്നു. ബസിന്റെയും ലോറിയുടെയും ഡ്രൈവർമാർക്ക്...
- Advertisment -

Most Popular

- Advertisement -