കൊട്ടാരക്കര : കൊട്ടാരക്കരയിൽ രോഗിയുമായിപ്പോയ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രോഗിയും ഭാര്യയും മരിച്ചു.അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്.എംസി റോഡിൽ സദാനന്ദപുരത്തുവച്ച് രാത്രി 12 മണിയോടെയായിരുന്നു അപകടം.പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആംബുലൻസിൽ തമ്പിയുടെയും ശ്യാമളയുടെയും മക്കളുൾപ്പെടെ 5 പേരാണ് ഉണ്ടായിരുന്നത്. കോഴി കയറ്റിവന്ന ലോറിയിൽ നാലുപേരും ഉണ്ടായിരുന്നു.അടൂരിൽ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.