Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഒളിവിൽ കഴിഞ്ഞിരുന്ന...

ഒളിവിൽ കഴിഞ്ഞിരുന്ന കള്ളനോട്ട് കേസ്സിലെ പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

ആലപ്പുഴ:  കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന  മൂന്നാം പ്രതിയെ 28 വർഷത്തിന് ശേഷം ആലപ്പുഴ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.  കേസിലെ മൂന്നാം പ്രതിയായ രാജേഷ് രാമചന്ദ്രൻ (52) നെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സുപ്രണ്ടിന്റെ  നിർദ്ദേശാനുസരണം  വിദേശത്ത് നിന്നും മേയ് 14ന് തിരുവനന്തപുരത്തു  എത്തിയ കാര്യം വിമാനത്താവള അതോറിറ്റി അറിയിച്ചത്.

തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ എ.എസ്.ഐ പ്രസാദ്, സജിമോൻ, എസ്.സി.പി.ഒ അരുൺരാജ്, സിപിഒ ലിജിമോൻ എന്നിവർ പ്രതിയെ പിടികൂടി കസ്റ്റഡിയിൽ എടുത്തു.  ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. 1998 ജൂൺ 29-ാം തീയതി ചെങ്ങന്നൂർ മുണ്ടൻകാവ്  ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയയിൽ പ്രവർത്തിച്ചിരുന്ന ലീല ഓഫ്സൈറ്റ് പ്രസ്സ് എന്ന സ്ഥാപനം റെയ്ഡ് നടത്തി യു എ ഇ ഗവൺമെന്റിന്റെ 500 ദിർഹത്തിന്റെ 8762 നോട്ടുകളും, 100 രൂപയുടെ ഒരു ഇന്ത്യൻ കറൻസിയും, രണ്ട് ഇന്ത്യൻ മുദ്രപത്രവും ഇയാളിൽ നിന്നും കണ്ടെടുത്തിരുന്നു.

സ്ഥാപന ഉടമയും ഒന്നാം പ്രതിയുമായ ലീലാമ്മയും രണ്ടാം പ്രതിയും മകനുമായ രാജീവ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ നേരത്തെ ഹാജരാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ത്രൈ വാർഷിക അസംബ്ലി സമാപന സമ്മേളനം

കൊല്ലം : കേരളത്തിലെ കത്തോലിക്കേതര എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ത്രൈ വാർഷിക അസംബ്ലിയുടെ സമാപന സമ്മേളനം കൊല്ലം ശാസ്താംകോട്ട മൗണ്ട് ഹോറെബ് ആശ്രമത്തിൽ കെസിസി മുൻ...

കമലേശ്വരം കേസിൽ വഴിത്തിരിവ് ; ഉണ്ണികൃഷ്ണൻ ​ഗേ ​ഗ്രൂപ്പുകളിൽ അം​ഗം

തിരുവനന്തപുരം : കമലേശ്വരത്ത്‌ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ ഗേ ​ഗ്രൂപ്പുകളിൽ അം​ഗമെന്ന് പോലീസ് .ഉണ്ണികൃഷ്ണന്റെ ഫോൺ പരിശോധനയിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.അന്താരാഷ്‌ട്ര തലത്തിലുള്ള പല ഗേ ​ഗ്രൂപ്പുകളിലും ഉണ്ണികൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -