Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ് സി...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മന്ത്രിസഭാ ശുപാര്‍ശ പിഎസ് സി അംഗീകരിച്ചു. മെയ് 25 നും ആഗസ്റ്റ് 31 നും ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നവംബര്‍ 30 വരെ നീട്ടിയത്.

വിവിധ റാങ്ക് ലിസ്റ്റുകളിലായി 30845 ഉദ്യോഗാർഥികളാണ് ജോലി കാത്തിരിക്കുന്നത്. 289 റാങ്ക് പട്ടികകളുടെ കാലാവധിയാണ് പുതിയ ഉത്തരവ് പ്രകാരം നീട്ടുന്നത്. തെരഞ്ഞെടുപ്പ് അടക്കം പലവിധ കാരണങ്ങളാല്‍ നിയമനം വൈകുന്നതിനെത്തുടര്‍ന്ന്, റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യം ശക്തമായിരുന്നു.

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ സർക്കാർ പിഎസ്‌സിക്ക് ശുപാർശ നൽകിയിരുന്നു. പിഎസ്‌സി ഇന്ന്‌ ചേർന്ന യോഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി

കോന്നി : കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി .മെഡിക്കൽ കോളജിൽ ഒടിഞ്ഞ കൈക്ക് ചികിത്സ തേടിയ 14 കാരന്റെ കൈ വളഞ്ഞു പോയെന്നാണ് ആരോപണം .കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ...

വള്ളംകുളം കാവുങ്കലിൽ യുവാവ് വള്ളം മുങ്ങി മരിച്ചു

തിരുവല്ല : വള്ളംകുളം കാവുങ്കലിൽ യുവാവ് വള്ളം മുങ്ങി മരിച്ചു. വള്ളംകുളം ചെറുശ്ശേരി വീട്ടിൽ രഞ്ജിത്ത് രാജേന്ദ്രനാണ് (35) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. പിക്കപ്പ് ഡ്രൈവർ ആയിരുന്നു...
- Advertisment -

Most Popular

- Advertisement -