Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിലെ വോട്ടിംഗ്...

പത്തനംതിട്ടയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ചെന്നീര്‍ക്കരകേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമില്‍

പത്തനംതിട്ട:ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി സീല്‍ ചെയ്തു. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായ ഈ സ്‌കൂളിലെ സ്ട്രോംഗ് റൂമില്‍നിന്നും അടുത്തമാസം ജൂണ്‍ നാലിനേ വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുക്കൂ.

1437 ബൂത്തുകളിലും ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും അതത് നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച ശേഷമാണ് രാത്രിയോടെ ചെന്നീര്‍ക്കരയിലേക്ക് മാറ്റിയത്. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി അജിത്ത്, ഡെപ്യൂട്ടി കളക്ടര്‍ (തെരഞ്ഞെടുപ്പ്) സി പത്മചന്ദ്രകുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ സീല്‍ചെയ്യുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷുകൈനീട്ടം : ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി...

റമസാന്‍ വ്രതാനുഷ്ഠാന പുണ്യത്തിലേക്ക് വിശ്വാസ ലോകം

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്ത് ഇന്ന് മുതൽ റമസാൻ വ്രതാരംഭം ആരംഭിക്കും. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും.ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലമാണ്. പ്രാര്‍ത്ഥനാനിരതമായ...
- Advertisment -

Most Popular

- Advertisement -