Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സന്നിധാനത്ത്...

ശബരിമല സന്നിധാനത്ത് ഉപയോഗശൂന്യമായ നിലയിൽ സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ സർക്കാർ ദേവസ്വം ബോർഡിന് അനുമതി നൽകി

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ഉപയോഗശൂന്യമായ നിലയിൽ സൂക്ഷിച്ചിരിക്കുന്ന 6.65 ലക്ഷം ടിൻ പഴയ അരവണ നീക്കം ചെയ്യാൻ സർക്കാർ ദേവസ്വം ബോർഡിന് അനുമതി നൽകി.ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. രണ്ട് വർഷത്തിലധികമായി മാളികപ്പുറം ഗോഡൗണിലാണ് പഴയ അരവണ സൂക്ഷിച്ചിരിക്കുന്നത്.

അരവണയിലെ ശർക്കര പുളിച്ച് കണ്ടെയ്നറുകൾ ഇപ്പോൾ പൊട്ടി തുടങ്ങിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച വാർത്ത നേത്തെ ദേശം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അരവണ നീക്കം ചെയ്യുന്നതിന് ടെൻഡറിൽ കുറഞ്ഞ തുക ഉൾപ്പെടുത്തിയ ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനീയറിങ് സൊലുഷൻ ലിമിറ്റഡിന് കരാർ നൽകിയ ദേവസ്വം ബോർഡിന്റെ തീരുമാനവും സർക്കാർ അംഗീകരിച്ചു. 

ഇതിൻ പ്രകാരം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, എ. അജികുമാർ എന്നിവർ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി. സർക്കാരിൻ്റെ മേൽനോട്ടത്തിൽ അരവണ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു, ഇത് സംബന്ധിച്ച് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി

കണ്ണൂർ : കണ്ണൂർ കൂക്കാനത്ത് യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി.കുക്കാനം സ്വദേശി പ്രജീഷക്കാണ് പൊള്ളലേറ്റത്.പ്രജിഷയുടെ ഭർത്താവായ സനൽകുമാറാണ് അക്രമം നടത്തിയത്.തടയാൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു.ഇരുവരെയും കണ്ണൂരിലെ...

ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

ചങ്ങനാശേരി : രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം നടത്തി. ജോമി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ രാജീവ് വിചാര്‍വേദി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു മെമ്പര്‍മാരായ...
- Advertisment -

Most Popular

- Advertisement -