Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബൈക്ക് തോട്ടിലേയ്ക്ക്...

ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവാണ് മരിച്ചത്. മണർകാട് പണിക്കമറ്റം മണ്ണൂപ്പറമ്പിൽ ആകാശ് വിജയൻ(21) ആണ് മരിച്ചത്. ഈ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ആരീപ്പറമ്പ് പറപ്പള്ളിക്കുന്ന് സ്വദേശി ഗിരിയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളിക്കത്തോട് തെങ്ങുംപള്ളി ഭാഗത്ത് പൂവത്തിളപ്പ് റോഡിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ആകാശ് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കളുടെ ബൈക്കുമായി മത്സരയോട്ടത്തിൽ ഏർപ്പെടുകയായിരുന്നു ആകാശ് എന്ന് പൊലീസ് പറഞ്ഞു.

ഈ സമയം നിയന്ത്രണം നഷ്ടമായ ബൈക്ക് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ഒപ്പമുണ്ടായിരുന്നവരാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും ആകാശ് മരണപ്പെട്ടിരുന്നു.  മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് മേൽ നടപടി സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ 16-കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി : പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെടെ നാലുപ്രതികൾ പിടിയിൽ

ന്യൂഡൽഹി : ഡൽഹി സ്വരൂപ് നഗറിൽ 16 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു.കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാൾ 19 വയസ്സുകാരനാണ്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ്ന​ഗർ മേഖലയിലെ...

സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എം വി ഡി

കൊച്ചി : സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികള്‍...
- Advertisment -

Most Popular

- Advertisement -