Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsKannurഅഷ്റഫ് വധക്കേസ്...

അഷ്റഫ് വധക്കേസ് : നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

കണ്ണൂർ : സിപിഎം പ്രവർത്തകൻ അഷ്റഫിനെ വധിച്ച കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ.തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, വി.ഷിജിൽ, ആർ.വി.നിധീഷ്, കെ.ഉജേഷ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 80,000 രൂപ പിഴയും കോടതി വിധിച്ചു.

2011 മെയ് 19 നാണ് അഷ്റഫ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വിരോധത്തെത്തുടർന്ന് പ്രതികൾ അഷ്റഫിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. എട്ടു പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടു പേരെ കോടതി വെറുതെവിട്ടു. രണ്ടുപേർ വിചാരണയ്ക്കു മുമ്പ് മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം : പി കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ചു. അടുത്തിടെ സിപിഎം നേതൃത്വവുമായി അകൽച്ചയിലായിരുന്ന ശശി എൽഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായേക്കുമെന്നും അഭ്യൂഹമുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വികസന...

ഡൽഹിയിൽ ആരോഗ്യമന്ത്രിയെ കാണാൻ പോകുന്നുവെന്ന് പറ‍ഞ്ഞിട്ടില്ല : വീണ ജോർജ്

തിരുവനന്തപുരം : ഡൽഹി യാത്രാ വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയതാണോ പ്രശ്നമെന്നും...
- Advertisment -

Most Popular

- Advertisement -