Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമഴ കുറഞ്ഞതോടെ...

മഴ കുറഞ്ഞതോടെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്കാരംഭിച്ചു

മൂന്നാർ:  മഴയ്ക്ക് ശമനമായതോടെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്കാരംഭിച്ചു. വിവിധ പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തു തുടങ്ങിയതോടെയാണ് ഓണാവധി തുടങ്ങുന്നതിന് മുൻപു തന്നെ മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചത്.

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. നല്ലതണ്ണി, മൂന്നാർ ടൗൺ, ഇക്ക നഗർ, മാട്ടുപ്പെട്ടി, ദേവികുളം ഗ്യാപ് റോഡ്, ചൊക്രമുടി എന്നിവിടങ്ങളിലാണ് ഇത്തവണ കുറിഞ്ഞി വ്യാപകമായി പൂത്തത്. മഴ മാറിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ കുറിഞ്ഞി പൂത്തു തുടങ്ങും. ഓണാവധി ആരംഭിക്കുന്നതോടെ അടുത്ത ദിവസം മുതൽ മൂന്നാറിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ–ബോഡിമെട്ട് റോഡിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ് പ്രവേശന കവാടം. വനം വകുപ്പിന്റെ വെബ് സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് സൗകര്യം ഉടൻ ആരംഭിക്കും. മുതിർന്നവർക്ക് 200 രൂപയും 18 വയസ് വരെ പ്രായമുള്ളവർക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന സമയം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : ഇന്ന് വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി ഇന്ന് (21) വൈകിട്ട് 3 മണിക്ക് അവസാനിക്കും.നാളെ (22) നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ...

വേമ്പനാട് കായൽ പുനരുജ്ജീവനം : പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിന് മാർച്ച്  രണ്ടിന് തുടക്കമാകും

ആലപ്പുഴ: വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് 'പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിൻ' മാർച്ച് രണ്ട്  മുതൽ മാർച്ച് 31 വരെ ജില്ലയിൽ സംഘടിപ്പിക്കും. ഒരു മാസത്തെ ഈ പരിപാടി പൈലറ്റ് അടിസ്ഥാനത്തിൽ തണ്ണീർമുക്കം,...
- Advertisment -

Most Popular

- Advertisement -