Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജെയ്നമ്മ തിരോധാനം...

ജെയ്നമ്മ തിരോധാനം : സെബാസ്റ്റ്യന്‍റെ കാറില്‍ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെടുത്തു

ആലപ്പുഴ : ജെയ്നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്‍റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെടുത്തു .സെബാസ്റ്റ്യന്റെ ഭാര്യയുടെ ഏറ്റുമാനൂർ വെട്ടിമുകളിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ കണ്ടെടുത്തത് .സെബാസ്റ്റ്യന്റെ ചേർത്തലയിലെ വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ വാച്ചിന്റെ ഡയലും ചെരിപ്പുകളും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു .

സെബാസ്റ്റ്യൻറെ ഭാര്യയെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തു. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യൻ ഇതുവരെയും അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടില്ല. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് കോടതി ഏഴു ദിവസത്തേക്കു കൂടി സെബാസ്റ്റൈനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ‌ വിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിന്നക്കനാൽ ഭൂമി ഇടപാട്: മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ

തൊടുപുഴ: ചിന്നക്കനാലിലെ റിസോർട്ട് ഭൂമി ഇടപാടിൽ മാത്യു കുഴൽനാടൻ എം.എൽ.എ.യ്ക്കെതിരെ ഇടുക്കി വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ക്രമക്കേട് അറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു. എഫ്ഐആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ...

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന നിയ ലെനിന്‍ (13) മരിച്ചു. മേയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണലിയാണ് കടിച്ചതെന്നാണ് നിഗമനം. നൃത്ത പരിശീലനത്തിന് പോകുന്നതിനിടെയാണ്...
- Advertisment -

Most Popular

- Advertisement -