Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല, മാളികപ്പുറം...

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം: പ്രായപരിധി 58 ആയി കുറച്ചു

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ പുതിയ മേൽശാന്തിമാരെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായപരിധി ദേവസ്വം ബോർഡ് 60ൽ നിന്നു 58 ആയി കുറച്ചു. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത എസ്എസ്എൽസി. കേരളത്തിൽ ജനിച്ചവരും കേരളീയ ആചാരപ്രകാരം പൂജകളുംതാന്ത്രിക കർമങ്ങളും പഠിച്ചവരുമായ മലയാള ബ്രാഹ്മണരാകണം.

രണ്ടു നേരം തുറക്കുന്നതും 3പൂജകൾ ഉള്ളതും ഭക്തർക്കു ദിവസവും ദർശനം നടത്താവുന്നതുമായ ക്ഷേത്രത്തിൽ 12 വർഷത്തെ സേവനം വേണം. അതിൽ തുടർച്ചയായി 10 വർഷം മേൽശാന്തി ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ തുലാം ഒന്നു മുതൽ 30 ദിവസം സന്നിധാനത്തു ഭജനം ഇരിക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി.

അപേക്ഷ 30നുവൈകിട്ട് 5നു മുൻപ് തിരുവനന്തപുരം നന്തൻകോട് ദേവസ്വം കമ്മിഷണർ ഓഫിസിൽ ലഭിക്കണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി

കോട്ടയം: മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർ​ഗീസ് മാർ ​ദിവന്നാസിയോസ് തിരുമേനിയുടെ 92ാം ഓർമ്മപ്പെരുന്നാൾ കൊടിയേറി. കബറിടം സ്ഥിതി ചെയ്യുന്ന കോട്ടയം പഴയസെമിനാരിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ്...

സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ  അതിരൂപതയ്ക്ക് കഴിഞ്ഞു – ഡോ തോമസ് ജെ നെറ്റോ

ചങ്ങനാശ്ശേരി: സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കഴിഞ്ഞുവെന്ന്  തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപോലീത്ത  ഡോ തോമസ് ജെ നെറ്റോ പറഞ്ഞു.138 ആമത് ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷം കുറുമ്പനാടം സെന്റ്...
- Advertisment -

Most Popular

- Advertisement -