Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsഅതിരാത്രം: യജമാനനും...

അതിരാത്രം: യജമാനനും പത്നിയും  യാഗ ശാലയിൽ ഉപവിഷ്ടരായി

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രം  രണ്ടാം ദിവസം യജമാനനും പത്നിയും യജമാനത്വം സ്വീകരിച്ചു യാഗ ശാലയിൽ ഉപവിഷ്ടരായി. തുടർന്ന് അരണി കടഞ്ഞു യാഗാഗ്നി ജ്വലിപ്പിച്ചു യാഗാരംഭം കുറിച്ചു. ആദ്യ ദിവസങ്ങളിൽ തന്നെ വലിയ ജനസാന്നിധ്യമാണ് യാഗം നടക്കുന്ന ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ദൃശ്യമായത്.

ഇന്ന് രാവിലെ യാഗാചാര്യൻ ഡോക്ടർ ഗണേഷ് ജോഗ്ലേക്കറിന്റെ നേതൃത്വത്തിൽ അതിരാത്ര മഹാ യാഗസങ്കൽപം നടന്നു. തുടർന്നാണ് ഗണപതി പൂജ നടന്നത്. ശേഷം സ്വസ്തിവാചദ, ശ്രദ്ധാഹ്വാനം ആഹുതി എന്നീ ചടങ്ങുകൾ നടത്തി.  തുടർന്ന് ഋത്വിക്കുകളെ വരവേൽക്കുന്ന ഋത്വിക് വരണ ചടങ്ങുകൾ നടന്നു. അതിനു ശേഷം മധുപർക്ക പൂജ നടത്തി ഋത്വിക്കുകളും പരികർമികളും യാഗശാലയിലേക്കു പ്രവേശിച്ചു. തുടർന്ന് കുശ്മാണ്ഡ ഹോമം, അപസുദീക്ഷ, ദീഷണീയേഷ്ടി, ദണ്ഡ ദീക്ഷ, മന്ത്ര ദീക്ഷ എന്നീ കർമങ്ങൾ നടത്തി ദീക്ഷാ ദാനത്തോടെ ഇന്നത്തെ  ചടങ്ങുകൾ പൂർത്തിയാക്കും.

നാളെ രാവിലെ പ്രായാണീയേഷ്ടി യോടെ ആരംഭിക്കുന്ന യാഗം സോമക്രയ, സോമ പരിവാഹന, ആദിത്യേഷ്ടി, താനുനപ്ത്ര ചടങ്ങുകൾക്ക് ശേഷം സമ്പൂർണ സോമയാഗത്തിലേക്കു കടക്കും. തുടർന്ന് പ്രവർഗ്യോപാസത് നടത്തി സുബ്രമണ്യആഹ്വാനം ചെയ്ത് വേദി പരിഗ്രഹം നടത്തുന്ന വേദി പൂജ നടക്കും. ഈ പൂജ വഴിപാടായി നടത്തുന്ന ഭക്തരെ ശുദ്ധി ക്രിയകൾക്കു ശേഷം യാഗ വേദിയിലിരുത്തി പൂജാദികളിൽ പങ്കെടുപ്പിക്കും. തുടർന്ന് ചിതി ചയനങ്ങൾ ആരംഭിക്കും. നാളെ വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറിന്റെ പ്രഭാഷണവും 8 .30 മുതൽ കുമാരി ഗംഗ ശശിധരൻ നയിക്കുന്ന വയലിൽ സംഗീതവും നടക്കും.

23, 24, 25, 26, 27 തീയതികളിൽ സോമ പൂജയാണ് നടക്കുന്നത്. യാഗം മെയ് 1 നു അവസാനിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ കിട്ടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട്...

പി. ആർ ഡി. എസ്സ് ഭക്തിഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു

തിരുവല്ല : ആദിയർ ജനതയുടെ ദേശീയ ഉത്സവമായ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്‍റെ 147-ാം മത് ജന്മദിന മഹോത്സവത്തിൻ്റെ ഭാഗമായി പ്രത്യക്ഷ രക്ഷാ ​ദൈവസഭയുടെ നേതൃത്വത്തിൽ നടത്തിയ ഭക്തി ഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. അഞ്ച്...
- Advertisment -

Most Popular

- Advertisement -