Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിബിഎസ്‌സി മൂല്യനിർണയം...

സിബിഎസ്‌സി മൂല്യനിർണയം : സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഐടി വിദഗ്ധരും

ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഐടി മദ്രാസിലെ വിദഗ്ധരയടങ്ങുന്ന സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം ചുമതലപ്പെടുത്തി. പുനർമൂല്യനിർണയ അപേക്ഷയ്ക്കുള്ള പോർട്ടലിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഐടി വിദഗ്ധരും സിബിഎസ്ഇ ഉദ്യോഗസ്ഥരും ഓൺലൈൻ യോഗം ചേർന്നു. സാങ്കേതിക തടസങ്ങൾ കണക്കിലെടുത്ത് ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അർധരാത്രി വരെ നീട്ടി.

അപേക്ഷിച്ച എല്ലാവർക്കും ഉത്തരക്കടലാസുകൾ കിട്ടുമെന്നും കൂടുതൽ ഫീസിടാക്കിയവർക്ക് റീഫണ്ട് നൽകും എന്നും സിബിഎസ് ഇ അറിയിച്ചു.പണമിടപാടിലെ പ്രതിസന്ധി മറികടക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ സാങ്കേതിക സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും

തിരുവല്ല : കാവുംഭാഗം റെസിഡന്റ്‌സ് അസോസിയേഷന്റെ (കെ ആർ എ) ഓണാഘോഷവും കുടുംബസംഗമവും നടത്തി.  കാവുംഭാഗം  ഡി ബി എച്ച് എസ് എസിൽ നടന്ന പരിപാടി  തിരുവല്ല എം എൽ എ വർഗീസ് മാമ്മൻ...

ആലുവയിൽ ​​ട്രാക്ക് അറ്റകുറ്റപ്പണികൾ: നാളെ രണ്ട് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ആലുവയിൽ ​​ട്രാക്ക് അറ്റകുറ്റപ്പണികൾ ന‌ടക്കുന്നതിനാൽ നാളെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. പാലക്കാട് - എറണാകുളം മെമു (66609), എറണാകുളം - പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. മൂന്ന് ട്രെയിനുകൾ വൈകിയോടും....
- Advertisment -

Most Popular

- Advertisement -