Friday, July 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകേരളത്തിൽ സ്ഫോടനാത്മകമായ...

കേരളത്തിൽ സ്ഫോടനാത്മകമായ സ്ഥിതിയെന്ന് പരിശുദ്ധ കാതോലിക്കാബാവാ

കൊച്ചി : ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നുവെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.സമൂഹത്തിലെ തിൻമകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വമാണ്.
തിരുത്തലുകൾ വേണ്ടി വരുമ്പോൾ സഭ ഓർമ്മിപ്പിക്കുമെന്ന് ബ്രൂവറി വിഷയത്തിൽ ബാവ അഭിപ്രായപ്പെട്ടു .

ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജൻമം നൽകിയ അമ്മയെയും കൊലപ്പെടുത്തുന്ന വാർത്തകൾ ഭയപ്പെടുത്തുന്നു. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണ് . മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ.എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ കഴിയുന്ന പ്രഷർ കുക്കർപോലെയായി യുവജനങ്ങൾ മാറി. അവർക്ക് എന്താണ് സംഭവിച്ചതെന്ന് ആഴത്തിൽ പഠിക്കണം. പുതുതലമുറ റീൽ ലൈഫിൽ ജീവിക്കുന്നു, റിയൽ ലൈഫ് ഇല്ലതായെന്നും ബാവാ കൂട്ടിച്ചേർത്തു.

കേരളത്തിൽ സ്ഫോടനാത്മകമായ അവസ്ഥയാണ്. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികൾ.ഇത് തെറ്റായ രീതിയാണ്. അടിയന്തരമായ കർമ്മപരിപാടികൾക്ക് സർക്കാർ തുടക്കം കുറിയ്ക്കണം.

ലഹരിയെ ലഘൂകരിക്കുന്ന സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്നും സഭാധ്യക്ഷൻ പറഞ്ഞു. കൊച്ചി കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ വിഷുക്കണി 15ന് : തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണം

ശബരിമല: ശബരിമലയിൽ വിഷുക്കണി ദര്‍ശനം 15ന് നടക്കും. ഭക്തര്‍ക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും. അയ്യപ്പസന്നിധിയില്‍ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.15ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുമണിവരെയാണ് വിഷുക്കണി ദര്‍ശനം. പതിനാലിന്...

ന്യൂനമർദം : വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച(27) 4 ജില്ലകളിൽ യെല്ലോ...
- Advertisment -

Most Popular

- Advertisement -