Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅറബിക്കടലിൽ തീപിടിച്ച...

അറബിക്കടലിൽ തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി : തീയണയ്ക്കാൻ ശ്രമം തുടരുന്നു

കൊച്ചി : അറബിക്കടലിൽ തീപിടിച്ച വാൻഹയി 503 കപ്പൽ ഇടത് വശത്തേക്ക് ചരിഞ്ഞുതുടങ്ങിയതായി വിവരം.ഇതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽനിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നുണ്ട് .കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

കപ്പലിലുള്ള 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പലിലെ കണ്ടെയ്നറുകളിലേക്ക് ഇന്നലെ തന്നെ തീ പടർന്നിരുന്നു.രാത്രി മുഴുവൻ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നു നാവികസേനാ വക്താവ് അറിയിച്ചു. കപ്പൽ ഇപ്പോൾ നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്.

കപ്പൽ അപകടത്തിൽ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 2 പേരുടെ നില ഗുരുതരമാണ് .കാണാതായ 4 ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.ജീവനക്കാരിലേറെയും തയ്‌വാൻ സ്വദേശികളാണ്. ചൈന, മ്യാൻമർ, ഇന്തൊനീഷ്യ സ്വദേശികളുമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്നിമാസ പൂജ : ശബരിമല നട 16-ന്  തുറക്കും

ശബരിമല: കന്നിമാസ പൂജയ്ക്കായി ശബരിമല ധർമശാസ്താ ക്ഷേത്രനട 16-ന് വൈകീട്ട് 5.30-ന് തുറക്കും. തന്ത്രി ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് ആഴിയിൽ അഗ്നി...

അയിരൂരിൽ നഴ്സിങ് കോളജ് തുടങ്ങാൻ തീരുമാനം

കോഴഞ്ചേരി : അയിരൂരിൽ നഴ്സിങ് കോളജ് തുടങ്ങാൻ തീരുമാനം. നോളജ് വില്ലേജിൻ്റെ ഭാഗമായി അയിരൂരിലെ ഐഎച്ച്ആർഡി കോളജ് ക്യാംപസിലാണ് നഴ്സിങ് കോളജ് തുടങ്ങുന്നത്. പ്രാരംഭ നടപടി എന്ന നിലയിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ്...
- Advertisment -

Most Popular

- Advertisement -