Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഎഫ് 15...

എഫ് 15 ഇ ജെറ്റ് യുദ്ധവിമാനം തകർന്ന് കാണാതായ യു എസ് പൈലറ്റിനെ രക്ഷപ്പെടുത്തി

വാഷിംഗ്‌ടൺ : ഇറാനിൽ തകർന്നു വീണ എഫ്–15 ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ധീരമായ നീക്കത്തിനൊടുവിൽ ഞങ്ങൾ അവനെ വീണ്ടെടുത്തുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റ് ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാന്‍റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) യുഎസ് യുദ്ധവിമാനം തകർത്തത്.പൈലറ്റിനെ അന്ന് തന്നെ രക്ഷപ്പെടുത്തിയെങ്കിലും സഹപൈലറ്റിനെ കാണാതായിരുന്നു.

പൈലറ്റിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ഇറാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു യു എസ് സ്പെഷൽ ഓപ്പറേഷൻ വിഭാഗത്തിലെ നൂറുകണക്കിന് സൈനികർ ഇറാനിയൻ ഭൂപ്രദേശത്തിന്റെ ഉള്ളിലേക്ക് നുഴഞ്ഞു കയറി ഇറാൻ സൈന്യം പിടികൂടാതിരിക്കാൻ പർവതപ്രദേശങ്ങളിൽ ഒളിച്ചിരുന്ന പൈലറ്റിനെ കണ്ടെത്തി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് - ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132ല്‍ (എന്‍.റ്റി.പി.സി ഗേറ്റ്) നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍  ലെവല്‍ ക്രോസ് തുറക്കുന്നതിനുള്ള സമയപരിധി  ഏപ്രില്‍ 27ന് വൈകിട്ട് ആറുമണി വരെ...

ഉളനാട് ക്ഷേത്രത്തിൽ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി  ദർശനം നടത്തി

പന്തളം: ഉളനാട് ക്ഷേത്രത്തിൽ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി ഇന്ന് രാവിലെ ദർശനം നടത്തി. മീന മാസത്തിലെ രോഹിണി ദിനമായ ഇന്ന് ക്ഷേത്രത്തിൽ മഹാസുദർശന ലക്ഷ്യ പ്രാപ്തിപൂജാ ചടങ്ങുകൾ...
- Advertisment -

Most Popular

- Advertisement -