Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റിൽ നിന്നും...

കുവൈറ്റിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ച മലയാളി വിമാനത്തിൽ വച്ച് മരണമടഞ്ഞു

പത്തനംതിട്ട : കുവൈറ്റിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ച മലയാളി വിമാനത്തിൽ വച്ച് മരണമടഞ്ഞു.കുവൈറ്റ്‌  അബ്ബാസിയായിൽ താമസിച്ച് വന്ന കുവൈത്ത് അൽ- ഇസാ മെഡിക്കൽ ആൻഡ് എക്യുമെന്‍റ് ജീവനക്കാരനും, റാന്നി കല്ലൂർ മാത്യു ചാക്കോയുടെയും  ഏലിയാമ്മ ചാക്കോയുടെയും മകനുമായ  തോമസ് ചാക്കോയാണ് (തമ്പി-56) മരിച്ചത് .ഇന്നലെ രാത്രി കുവൈത്ത് എയർവേയ്സിൽ കുവൈറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അന്ത്യം.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ദുബായിൽ അടിയന്തരമായി ഇറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം ദുബായിൽ മോർച്ചറിയിലേക്ക് മാറ്റിയ ശേഷം വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. സെപ്റ്റംബർ 14 ന് ഇതേ വിമാനത്തിൽ കൊച്ചിയിൽ നിന്ന് തിരികെ കുവൈറ്റിലേക്ക്  തോമസ് ചാക്കോ മടക്ക യാത്രക്കുള്ള റ്റിക്കറ്റും എടുത്തിരുന്നു. ഭാര്യ  ശോശാമ്മ തോമസ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കുതിച്ചുയർന്ന വാണിജ്യ സിലിണ്ടര്‍ വില കുറയുമെന്ന് സൂചന . കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി.ഗാർഹിക സിലിണ്ടർ വിലയിലും മാറ്റമുണ്ടാകും.വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന...

രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും: 26 നും 28 നും ഇടയില്‍ ഇന്ത്യന്‍ തുറമുഖത്ത് എത്തും

ന്യൂഡല്‍ഹി: ഗൾഫ് മേഖലയിൽ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും. ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതായാണ്...
- Advertisment -

Most Popular

- Advertisement -