Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകാലവർഷം അവസാനിക്കും...

കാലവർഷം അവസാനിക്കും വരെ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

കോഴിക്കോട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം.

കോഴിക്കോട് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എംഎസ് മാധവിക്കുട്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ സികെ കാസിം എംൽഎ, കോഴിക്കോട്, വയനാട് ജില്ലാ കലക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.

രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശേരി അതിരൂപത കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി മന്ത്രി എം.ലിജുവിന് നിവേദനം സമർപ്പിച്ചു.

ചങ്ങനാശേരി : വീര്യം കുറഞ്ഞ മദ്യ വിതരണത്തിനായുള്ള നയം എത്രയും വേഗം പിൻവലിക്കണമെന്നും കേരളത്തിൽ പൊട്ടിമുളച്ചു കൊണ്ടിരിക്കുന്ന ബാറുകളുടെ എണ്ണം കുറയ്ക്കണം, ശക്തമായ പോലീസ് എക്സൈസ് പരിശോധന, സ്കൂളുകളുടെയും കോളേജുകളുടെയും പരിസരം 50/100...

Kerala Lotteries Results : 27-01-2026 Sthree Sakthi SS-504

1st Prize Rs.1,00,00,000/- SA 704507 (CHERTHALA) Consolation Prize Rs.5,000/- SB 704507 SC 704507 SD 704507 SE 704507 SF 704507 SG 704507 SH 704507 SJ 704507 SK 704507...
- Advertisment -

Most Popular

- Advertisement -