Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiഓണം യാത്രതിരക്ക്...

ഓണം യാത്രതിരക്ക് : ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ

ന്യൂഡൽഹി : ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു കന്റോൺമെന്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ നിന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് എക്സ്പ്രസ് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് സർവീസുകളും കോട്ടയം വഴിയാണ് ഓടുക.

ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് (06579/06580). ഓഗസ്റ്റ് 28 -ന് വൈകിട്ട് 4.40ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 29ന് രാവിലെ 10.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. ഓഗസ്റ്റ് 29 -ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്ന ട്രെയിൻ ഓഗസ്റ്റ് 30-ന് പുലർച്ചെ 5.15ന് ബെംഗളൂരു കന്റോൺമെന്റിലെത്തും.

കെ.ആർ. പുരം, ബംഗാരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ട്രെയിനിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു.

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06575/06576). എസ്എംവിടി ബെംഗളൂരുവിൽ നിന്ന് ഓഗസ്റ്റ് 22-ന് വൈകിട്ട് 4.40ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 23-ന് രാവിലെ 10-ന് തിരുവനന്തപുരം നോർത്തിൽ എത്തും. ഓഗസ്റ്റ് 23-ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 24-ന് പുലർച്ചെ 5.15ന് ബെംഗളൂരു കന്റോൺമെന്റിലെത്തും.

ബെംഗളൂരു കന്റോൺമെന്റ്, കെ.ആർ. പുരം, ബംഗാരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. ഇതിനുള്ള റിസർവേഷനും  ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം

പത്തനംതിട്ട : റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കുന്ന തെളിമ പദ്ധതി  ഡിസംബര്‍ 15 വരെ നടത്തും. അനധികൃതമായി  മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനും റേഷന്‍ കടകളിലെ...

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുമായി സംസാരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍

ന്യൂഡല്‍ഹി:പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചു.വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുള്ളാഹിനുമായി സംസാരിച്ചതിനെ തുടർന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ജീവനക്കാരെ കാണാൻ...
- Advertisment -

Most Popular

- Advertisement -