Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകരുവാറ്റ കൊലപാതകം...

കരുവാറ്റ കൊലപാതകം : പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വിട്ടു

ആലപ്പുഴ : കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്.ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ഇല്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടത്തിൽ പറയുന്ന വ്യവസ്ഥകൾ അനുസരിച്ചു, തെളിവെടുപ്പിന് വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു .

പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്നതിന് ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ വ്യവസ്ഥയില്ലെന്നും ഇതുസംബന്ധിച്ച് മുൻവിധികളുമില്ലെന്നുമുള്ള വാദം ഉയർന്നിരുന്നു.എന്നാൽ ഇതു തള്ളി ജുവനൈൽ നീതിന്യായ സംവിധാനത്തിൽ അപൂർവമായി പരിഗണിക്കപ്പെടുന്ന നടപടിയാണ് ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായത്.

ദൃക്സാക്ഷികളില്ലാത്ത കേസിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താൻ സാധിച്ചില്ലെങ്കിൽ അന്വേഷണം ദുർബലപ്പെടുമെന്ന പ്രോസിക്യൂഷൻ വാദവും ബോർഡ് അംഗീകരിച്ചു.കേസിൽ 13 വയസ്സുകാരി ഉൾപ്പെടെ മുഴുവൻ പ്രതികളും പ്രായപൂർത്തിയാകാത്തവർ ആണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കും: മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ...

വിവിധ പേരുകളിലെ സത്യപ്രതിജ്ഞ ; 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി ; വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ദേവി ദേവൻമാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് കേരള മുനിസിപ്പാലിറ്റി നിയമ പ്രകാരം അസാധുവാണെന്നു ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്...
- Advertisment -

Most Popular

- Advertisement -