Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKochiഓപ്പറേഷൻ തൂഫാൻ...

ഓപ്പറേഷൻ തൂഫാൻ : മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് സ്വദേശികളായ ഹുമയൂണ്‍ ഷെയ്ഖ് (23), മഹാഭൂല്‍ മണ്ഡല്‍ (27), റൂബെല്‍ ഷെയ്ഖ് (31) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാൻസ് ടീമും പറവൂർ പൊലീസും ചേർന്ന് പിടികൂടിയത്.

താമസ സ്ഥലത്ത് നിന്ന് സ്കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടയില്‍ പറവൂർ താമരവളവില്‍ വെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒഡീഷ്യയില്‍ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയത്. അതിഥി തൊഴിലാളികള്‍ക്കിടയിലാണ് വില്‍പന. കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ നർക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി ബിനു കുമാർ, സബ് ഇൻസ്പെക്ടർ പ്രശാന്ത് പി നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാഭ്യാസസ്ഥാപന മേധാവികളും, ജീവനക്കാരും മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കണം –  ജോയിന്റ് ആർ.ടി.ഓ

തിരുവല്ല: സുരക്ഷിതവും അപകടരഹിതവുമായ ഒരു അദ്ധ്യയന വർഷം ഉറപ്പുവരുത്തുന്നതിന് എല്ലാ വിദ്യാഭ്യാസസ്ഥാപന മേധാവികളും, ജീവനക്കാരും മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതാണെന്ന് തിരുവല്ല  ജോയിന്റ് ആർ.ടി.ഓ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴി...

വാസ്തുവിദ്യാഗുരുകുലത്തിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്

കോട്ടയം: വാസ്തുവിദ്യാഗുരുകുലത്തിന്റെ ആറന്മുള സെന്ററിൽ, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ നാലുമാസത്തെ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. സീറ്റുകളുടെ എണ്ണം 30. പ്രായപരിധി ഇല്ല. യോഗ്യത: ഐ.ടി.ഐ. സിവിൽ ഡ്രാഫ്റ്റ്മാൻ, കെ.ജി.സി.ജി....
- Advertisment -

Most Popular

- Advertisement -